|    Jan 22 Sun, 2017 5:16 am
FLASH NEWS

അനാഥബാല്യവും തെരുവുനായ ആക്രമണവും ചര്‍ച്ചയാക്കി ‘പൂമാല’

Published : 8th January 2016 | Posted By: SMR

കായംകുളം: അനാഥബാല്യവും തെരുവുനായ ആക്രമണവും ചര്‍ച്ചയാക്കി ‘പൂമാല’ നാടകം ഒന്നാമതെത്തി. ഗവ. ഗേള്‍സ് എച്ച്എസ്എസ് ചേര്‍ത്തലയാണ് യുപി വിഭാഗം മല്‍സരത്തില്‍ നാടകം വേദിയിലെത്തിച്ചത്.
മുത്തശ്ശിയുടെ സംരക്ഷണയില്‍ തെരുവില്‍ വളരുന്ന അനാഥ പെണ്‍കുട്ടിയുടെ ദു:ഖവും തെരുവുനായകളുടെ ആക്രമണത്തില്‍ കുട്ടി കൊല്ലപ്പെടുന്നതും ഇതോടെ മുത്തശ്ശി ഭ്രാന്തിയായി മാറുന്നതും നാടകം ചിത്രീകരിക്കുന്നു. സ്വാതി, ചേതന, അര്‍ച്ചന, അര്‍ച്ചന പി മേനോന്‍, നന്ദന എന്‍ എസ്, നന്ദന, സുരേഷ്, ഋതുവര്‍ണ, ആര്യ, ശ്രീലക്ഷ്മി, മീനാക്ഷി, ലൈജു എന്നിവര്‍ വേഷമിട്ടു. എറണാകുളം ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥിയും ചന്തിരൂര്‍ ഫോക് ലോര്‍ റിസേര്‍ച്ച് സെന്ററിലെ ഗവേഷകനുമായ മണിക്കുട്ടനാണ് സംവിധാനവും രംഗസജ്ജീകരണവുമൊരുക്കിയത്. അധ്യാപകരായ ധനപാല്‍, സ്റ്റാലിന്‍ വി എ, സുനില്‍ കുമാര്‍, വി എന്‍ ശ്രീലത നേതൃത്വം നല്‍കി.  അതേസമയം 11 ഉപജില്ലകളില്‍ നിന്നായി ആറു നാടകങ്ങള്‍ മാത്രമെ അരങ്ങിലെത്തിയുള്ളൂ. നാടകങ്ങളുടെ മാറ്റ് കുറഞ്ഞതായി വിധികര്‍ത്താക്കളും വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക