|    Jun 25 Mon, 2018 7:31 pm
FLASH NEWS

അനാഥത്വം എന്നത് ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അവസ്ഥയാണ്: എം മുകേഷ് എംഎല്‍എ

Published : 16th January 2017 | Posted By: fsq

 

കൊല്ലം: ഒരാള്‍ മനുഷ്യജീവിതത്തിലെ ഏറ്റവും വേദനാജനകമായ അവസ്ഥയിലെത്തുന്നത് അയാള്‍ അനാഥനാവുമ്പോഴാണെന്ന് എം മുകേഷ് എംഎല്‍എ. കലയപുരം ആശ്രയയുടെ അഭിമുഖത്തില്‍ നടപ്പിലാക്കുന്ന അനാഥരില്ലാത്ത ഭാരതം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കടപ്പാക്കടയില്‍ തുറന്ന പുതിയ കാര്യലയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കാരണം അതുവരെയും മക്കളുടെയും കൂടപ്പിറപ്പുകളുടെയും മറ്റ് ജനങ്ങളുടെയുമെല്ലാം ഇടയില്‍ സന്തോഷത്തോടെ കഴിഞ്ഞു വരുന്നതിനടയില്‍ പെട്ടെന്ന് ഒരുനാള്‍ എല്ലാവരാലും തിരസ്‌കരിക്കപ്പെട്ട് ആരുമില്ലാത്ത അവസ്ഥയില്‍ ഒറ്റയ്ക്കാവുമ്പോള്‍ ജീവിതം തന്നെ ശൂന്യമായിപ്പോവുമെന്ന് മുകേഷ് പറഞ്ഞു. കൊല്ലം മേയര്‍ അഡ്വ.വി രാജേന്ദ്രബാബുവിന്റെ അധ്യകഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രശസ്ത സ്വാതന്ത്ര്യ സമരരസേനാനിയും ഗാന്ധിയനുമായ ചൂളൂര്‍ ഭാസ്‌കരന്‍ നായര്‍ അനുഗ്രഹപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ റീന സെബാസ്റ്റ്യന്‍, സിന്ധു പട്ടത്താനം, മുന്‍ കൗണ്‍സിലര്‍ സിവി അനില്‍കുമാര്‍, ആശ്രയ പ്രസിഡന്റ് കെ ശാന്തിശിവന്‍, ജനറല്‍ സെക്രട്ടറി കലയപുരം ജോസ്, ഡയറക്ടര്‍ബോര്‍ഡംഗം ഡോ.പ്രൊഫ.ജി ഹെന്‍ട്രി, പിഎ സിറിള്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss