|    Dec 17 Mon, 2018 5:39 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അനാചാരങ്ങള്‍ക്കെതിരേ വാഗ്ഭടാനന്ദനില്‍ പാഠമുണ്ട്: മുഖ്യമന്ത്രി

Published : 20th November 2018 | Posted By: kasim kzm

കോഴിക്കോട്: കേരളത്തെ ഇരുണ്ട കാലത്തിലേക്ക് മടക്കിക്കൊണ്ടു പോവാന്‍ ശ്രമം നടക്കുന്ന വര്‍ത്തമാനകാലത്ത് 16ാം വയസ്സില്‍ യുക്തിക്ക് നിരക്കാത്ത ആചാരങ്ങളെ ചോദ്യംചെയ്ത വാഗ്ഭടാനന്ദ ഗുരുദേവനില്‍ മാതൃകയുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
ടാഗോര്‍ സെന്റിനറി ഹാളില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സംഘടിപ്പിച്ച വാഗ്ഭടാനന്ദ, പാലേരി കണാരന്‍ മാസ്റ്റര്‍ പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരേ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കേരളത്തെ 19ാം നൂറ്റാണ്ടിലേക്ക് തിരികെ നടത്താനാണ്.
ഗുരുവായൂര്‍ സത്യഗ്രഹത്തെയും യാഥാസ്ഥിതിക പണ്ഡിതര്‍ എതിര്‍ത്തിരുന്നു. ഇതിനെതിരേ വാഗ്ഭടാനന്ദന്‍ നടത്തിയ പ്രസംഗ പരമ്പരകള്‍ കേരളത്തിലെ നവോത്ഥാന മുന്നേറ്റത്തെ വലിയ തോതില്‍ സഹായിച്ചു. മാനവ വികസന സൂചികയില്‍ ഒന്നാംസ്ഥാനത്തുള്ള കേരള സംസ്ഥാനത്തെ പിറകോട്ടു നയിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാഗ്ഭടാനന്ദ പുരസ്‌കാരം എഴുത്തുകാരന്‍ ടി പത്മനാഭനും പ്രഥമ പാലേരി കണാരന്‍ മാസ്റ്റര്‍ പുരസ്‌കാരം കോഴിക്കോട് പന്തീരാങ്കാവ് പ്രശാന്തി സ്‌കൂള്‍ സ്ഥാപകന്‍ ഡോ. രാമകൃഷ്ണന്‍ പാലാട്ടിനും മുഖ്യമന്ത്രി സമ്മാനിച്ചു. ചടങ്ങില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി എ കെ ശശീന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം എംപി, എംഎല്‍എമാരായ എ പ്രദീപ്കുമാര്‍, ഇ കെ വിജയന്‍, പുരുഷന്‍ കടലുണ്ടി പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss