|    Jan 19 Thu, 2017 7:51 am
FLASH NEWS

അനസ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുവെന്ന് കാര്‍ലോസ്

Published : 21st November 2015 | Posted By: SMR

ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈ നാമോസിന്റെ മലയാളി ഡിഫന്റര്‍ അനസ് എടത്തൊടികയ്ക്ക് ടീമിന്റെ കോച്ചും ബ്രസീലിന്റെ ഇതിഹാസ ഡിഫന്ററുമായ റോബര്‍ട്ടോ കാര്‍ലോസിന്റെ പ്രശംസ.
സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന അനസ് ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്നതായി കാര്‍ലോസ് അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച നടന്ന മല്‍സരത്തില്‍ ഡല്‍ഹി 3-1 ന് പൂനെ സിറ്റിയെ പരാജയപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിയില്‍ അനസ് ഒരു ഗോള്‍ നേടുകയും ചെയ്തിരുന്നു.
”ഡല്‍ഹിക്കായി വളരെ മികച്ച പ്രകടനമാണ് അനസ് കാഴ്ചവയ്ക്കുന്നത്. അദ്ദേഹം തീര്‍ച്ചയായും ദേശീയ ടീമില്‍ സ്ഥാനമര്‍ഹിക്കു ന്നു. ഇത് എന്റെ മാത്രം അഭിപ്രായമാണ്. ഇന്ത്യന്‍ കോച്ച് കോണ്‍സ്റ്റന്റൈന് അനസിനെക്കുറിച്ച് എന്താണ് വിലയിരുത്തലെന്ന് അറിയില്ല”- കാര്‍ലോസ് വിശദമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക