|    Feb 23 Fri, 2018 2:29 pm
FLASH NEWS
Home   >  Kerala   >  

അനസ്‌തേഷ്യയില്‍ പിഴവെന്ന്; കൈയ്ക്ക് ശസ്ത്രക്രിയയ്‌ക്കെത്തിയ വിദ്യാര്‍ഥി ഗുരുതരാവസ്ഥയിലായതായി പരാതി

Published : 9th May 2017 | Posted By: shins

കൊല്ലം: സൈക്കിളില്‍ നിന്നും വീണതിനെ തുടര്‍ന്ന് കൈക്ക് ശസ്ത്രക്രിയക്ക്് വിധേയനായ വിദ്യാര്‍ഥി ചികില്‍സാ പിഴവിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായതായി പരാതി.
വിദ്യാര്‍ഥിയെ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. വടക്കേവിള ശ്രീവിലാസം നഗറില്‍ പഴനിലത്ത് തൊടി അബി ഭവനില്‍ അങ്കപ്പന്റെ മകന്‍ അബി(14)യാണ് ഗുരുതരാവസ്ഥയിലായത്. കഴിഞ്ഞ മാസം 27ന് സൈക്കിളില്‍ നിന്നും വീണതിനെ തുടര്‍ന്ന് അബിയെ കൊല്ലം നായേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൈയ്ക്ക് പൊട്ടലുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും തുടര്‍ന്ന് അടുത്ത ദിവസം ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷവും കുട്ടിയെ കുറിച്ച് വിവരമില്ലാത്തതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ അന്വേഷിച്ചപ്പോഴാണ് അനസ്‌തേഷ്യാ നല്‍കിയപ്പോള്‍ മരുന്നിന്റെ അളവ് കൂടുകയും അപകടാവസ്ഥയിലുള്ള കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച പിന്നിട്ടിട്ടും കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുകയായിരുന്നു. ഇതിനകം മൂന്ന് ലക്ഷം രൂപ ചികില്‍സയ്ക്കായി ഇവര്‍ക്ക് ചെലവായിട്ടുണ്ട്. ആശുപത്രിയിലെ ചികില്‍സാ പിഴവ് സംബന്ധിച്ച് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, പോലിസ്, മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, അനസ്‌തേഷ്യ നല്‍കിയപ്പോള്‍ കുട്ടിയുടെ നില സങ്കീര്‍ണമാവുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നുവെന്ന് നായേഴ്‌സ് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെ വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികില്‍സ നല്‍കി. ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ഇല്ലാത്തതുകൊണ്ടാണ് പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. ആരോഗ്യ രംഗത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവാണിതെന്നും ഇതിനെ ചികില്‍സാ പിഴവെന്ന് വ്യാഖ്യാനിക്കാനാവില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss