|    Aug 17 Thu, 2017 11:25 am
FLASH NEWS

അനര്‍ഹര്‍ റേഷന്‍കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തില്ലെങ്കില്‍ കര്‍ശന നടപടി: കലക്ടര്‍

Published : 10th August 2017 | Posted By: fsq

 

പത്തനംതിട്ട: റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹമായി കടന്നുകൂടിയിട്ടുള്ളവര്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യാത്തപക്ഷം അവശ്യസാധന നിയമപ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ അറിയിച്ചു. അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ ഇന്നുകൂടി അതത് താലൂക്ക് സപ്ലൈ ഓഫിസുകളില്‍ സറണ്ടര്‍ ചെയ്യാം. സര്‍ക്കാര്‍, സഹകരണ, പൊതുമേഖല ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കു പുറമേ മുന്‍ഗണനാ ലിസ്റ്റില്‍ കടന്നുകൂടിയിട്ടുള്ള ആദായനികുതി ഒടുക്കുന്നവര്‍, വിദേശത്ത് ജോലിചെയ്യുന്ന ഉയര്‍ന്ന വരുമാനമുള്ള അംഗങ്ങള്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍, പ്രതിമാസം 25000 രൂപ മുതല്‍ വരുമാനമുള്ള കുടുംബങ്ങള്‍, സ്വന്തമായി ആയിരം ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണമുള്ള വീട്/ഫഌറ്റ് ഉള്ള കുടുംബങ്ങള്‍ എന്നിവര്‍ ഇന്ന് പട്ടികയില്‍ നിന്നും പേര് ഒഴിവാക്കുന്നതിന് കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യാത്തപക്ഷം നടപടികള്‍ നേരിടേണ്ടിവരും. ജില്ലയില്‍ ഇതുവരെ 7056 അനര്‍ഹരെയാണ് മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ 2958 പേരെയും കലക്ടര്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍  923 അനര്‍ഹരെയുമാണ് കണ്ടെത്തിയത്. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പടെ 3175 പേര്‍ സ്വമേധയാ മുന്‍ഗണനാ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്ത് മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവായി. കോഴഞ്ചേരി: താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍ സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഇലവുംതിട്ട, മുട്ടത്തുകോണം, മെഴുവേലിസ്ഥലങ്ങളില്‍ പരിശോധന നടത്തി.  21 മുന്‍ഗണനാ കാര്‍ഡുകള്‍ പിടിച്ചെടുത്തു. ഡെപ്യൂട്ടി തഹസില്‍ദാര്‍ ഗംഗാധരന്‍ തമ്പി, എസ് വിജയകുമാര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക