|    Jul 26 Wed, 2017 8:24 am
FLASH NEWS

അനര്‍ഹരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കല്‍; പരാതി നല്‍കിയ കോണ്‍ഗ്രസ്സുകാരെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചെന്ന്

Published : 29th December 2015 | Posted By: SMR

വാണിമേല്‍: അനര്‍ഹരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് വിഭാഗത്തിന് പരാതി നല്‍കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചെന്ന് പരാതി. പിലാത്തോട്ടത്തില്‍ കുമാരന്‍, നടുക്കണ്ടി മനോജ് എന്നിവരെ എടച്ചേരിയിലെ ചില സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. ഇവര്‍ വടകര ഗവ. ആശുപത്രിയില്‍ ചികില്‍സ തേടി. നാദാപുരം നിയോജക മണ്ഡലത്തിലെ 800 ലധികം അനര്‍ഹരെ നീക്കാന്‍ യുഡിഎഫ് ഇലക്ഷന്‍ വിഭാഗത്തിന് അപേക്ഷ നല്‍കിയതായി യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
ഇതിന്റെ തെളിവെടുപ്പിന് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഓഫിസിലെത്തിയപ്പോള്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു. അനര്‍ഹരായവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തതിലുള്ള അസഹിഷ്ണുതയാണ് അക്രമത്തിന് പിന്നിലെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
തെളിവ് നല്‍കാനുള്ള സംവിധാനമൊരുക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. എ സജീവന്‍ അധ്യക്ഷത വഹിച്ചു. വാണിയൂര്‍ അന്ത്രു, ബാബു ഒഞ്ചിയം, അഡ്വ. വി ആലി, ടി കെ മോട്ടി എന്നിവര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക