|    Aug 24 Thu, 2017 4:50 am
FLASH NEWS

അനര്‍ഹരെ കണ്ടെത്തല്‍ ; ചങ്ങനാശ്ശേരിയില്‍ തിരിച്ചേല്‍പ്പിച്ചത് 357 റേഷന്‍ കാര്‍ഡുകള്‍

Published : 2nd August 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹരെ കണ്ടെത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ക്കു ശമ്പളവും പെന്‍ഷനും ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡ് ഹാജരാക്കണമെന്ന ഉത്തരവു വന്നതിനു പിന്നാലെ ചങ്ങനാശ്ശേരിയില്‍ അത്തരം കാര്‍ഡ് തിരികെ ഏല്‍പ്പിച്ചവര്‍ ഇന്നലെവരെ 357 പേര്‍. ഇതില്‍ 139 സര്‍ക്കാര്‍ ജീവനക്കാര്‍, 124 പെന്‍ഷന്‍കാര്‍, 94 പൊതുജനങ്ങള്‍ ഉള്‍പ്പെടും. തിരിച്ചേല്‍പ്പിച്ച കാര്‍ഡില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താത്തവര്‍ എന്നു രേഖപ്പെടുത്തി സീല്‍ ചെയ്തു തിരിച്ചുനല്‍കുകയാണു ചെയ്യുന്നത്. ഇനിയും നിരവധിപേര്‍ ഇങ്ങനെ കാര്‍ഡ് തിരിച്ചേല്‍പ്പിക്കാന്‍ ഉണ്ടായേക്കാം എന്നാണു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം നിലവിലുള്ള റേഷന്‍ മുഗണനാ പട്ടിയകയില്‍ ഏഴു ലക്ഷത്തിലധികം അനര്‍ഹ കുടംബങ്ങളെ സംസ്ഥാനത്തൊട്ടാകെ കണ്ടെത്തിയതിനാല്‍ പട്ടിക പൂര്‍ണമായും റദ്ദാക്കി മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി ഭവന സന്ദര്‍ശന സര്‍വേയിലൂടെ പുതിയ മുന്‍ഗണനാ പട്ടിക തയ്യാറാക്കണമെന്ന ആവശ്യം റേഷന്‍ വ്യാപാരികളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ റേഷന്‍ കാര്‍ഡ് ഹാജരാക്കിയില്ലെങ്കില്‍ ശമ്പളം തടയുമെന്നും അനര്‍ഹര്‍ സ്വമേധയാ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യണമെന്നുമുള്ള ഉത്തരവുകള്‍ പ്രഹസനമാണെന്നും വ്യാപാരികള്‍ പറയുന്നു. ഒരു ലക്ഷത്തിലധികം കാര്‍ഡുകള്‍ ഇത്തരത്തില്‍ സറണ്ടര്‍ ചെയ്യില്ല. റേഷന്‍ വ്യാപാരികളുടെ വേദനം സംബന്ധിച്ചു മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനം എടുത്തെങ്കിലും ഉത്തരവിറക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ലെന്നും വ്യാപാരികള്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക