|    Aug 21 Mon, 2017 3:42 pm
FLASH NEWS

അനര്‍ഹരുടെ ലിസ്റ്റ് റേഷന്‍ കടകളില്‍ പ്രസിദ്ധീകരിക്കണം: താലൂക്ക് സഭ

Published : 6th August 2017 | Posted By: fsq

 

പൊന്നാനി: ബിപിഎല്‍ ലിസ്റ്റില്‍ അനര്‍ഹര്‍ കയറിക്കൂടിയത് പരിഹരിക്കാന്‍ റേഷന്‍ കടകളില്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് പൊന്നാനി താലൂക്ക് സഭ യോഗം ആവശ്യപ്പെട്ടു. മുന്‍ഗണനാ ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കാന്‍ സപ്പൈ ഓഫീസില്‍ കൗണ്ടര്‍ തുടങ്ങാനും തീരുമാനിച്ചു.  പുതുക്കിയ റേഷന്‍ കാര്‍ഡില്‍ നിരവധി അനര്‍ഹര്‍ കയറിക്കൂടിയ സാഹചര്യത്തില്‍ ഇവരുടെ ലിസ്റ്റ് റേഷന്‍ കടകള്‍ വഴി പരസ്യമായി പ്രസിദ്ധീകരിക്കുകയും, അനര്‍ഹരായവരെ കണ്ടെത്തുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധന നടത്തി അര്‍ഹരായവരെ കണ്ടെത്താനും, ഇതിനായി സപ്ലൈ ഓഫീസില്‍ ഒരു സ്‌പെഷ്യല്‍ കൗണ്ടര്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു.പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍ 85 സ്റ്റാഫുകളെ നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തെയോഗം അഭിനന്ദിച്ചു. താലൂക്ക് സഭയില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനും താലൂക്ക് സഭ തീരുമാനിച്ചു.നഗരസഭാ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തഹസില്‍ദാര്‍ ജി നിര്‍മ്മല്‍കുമാര്‍ മറ്റു രാഷ്ട്രീയ  കക്ഷി പ്രതിനിധികളും സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക