|    Nov 17 Sat, 2018 5:40 am
FLASH NEWS

അനര്‍ഹമായ 37 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിടികൂടി

Published : 12th August 2018 | Posted By: kasim kzm

തലശ്ശേരി: ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം പ്രസിദ്ധീകരിച്ച റേഷന്‍ കാര്‍ഡ് ഉടമകളുടെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹതയില്ലാത്തവരെ കണ്ടെത്താന്‍ താലൂക്ക് പരിധിയില്‍ പരിശോധന ശക്തമാക്കി. തെറ്റായ വിവരങ്ങള്‍ നല്‍കി അനര്‍ഹമായി നേടിയ 37 കാര്‍ഡുകള്‍ നെടുമ്പ്രം, പന്ന്യന്നൂര്‍, പെരിങ്ങാടി മേഖലയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 1000 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള വീടും നാലുചക്ര വാഹനവും സ്വന്തമായി ഉള്ളവരാണ് മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശംവച്ചതായി തെളിഞ്ഞത്. റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
താലൂക്ക് സപ്ലൈ ഓഫിസര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ എന്നിവരുള്‍പ്പെട്ട സ്‌ക്വാഡാണ് റേഷന്‍ കടകള്‍ മുഖേന പരിശോധന നടത്തിയത്.
തെറ്റായ സത്യപ്രസ്താവന സമര്‍പ്പിച്ച് മുന്‍ഗണനാ ആനുകൂല്യം കൈപറ്റുകയോ, മുന്‍ഗണനാ കാര്‍ഡ് സ്വന്തമാക്കുകയോ ചെയ്യുന്നത് അഞ്ചുവര്‍ഷം വരെ തടവോ, പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.
നിലവില്‍ അനര്‍ഹമായി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ഈ മാസം 30നകം പൊതു വിഭാഗത്തിലേക്ക് മാറുകയാണെങ്കില്‍ നിയമനടപടികളില്‍ ഒഴിവാകാന്‍ സാവകാശം അനുവദിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം 2016 നവംബര്‍ മുതല്‍ കൈപറ്റിയ ഭക്ഷ്യധാന്യങ്ങളുടെ വിപണിവില, പിഴ എന്നിവ ഈടാക്കും.
കൂടാതെ, റേഷന്‍ കാര്‍ഡ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് 1955ലെ അവശ്യസാധന നിയമത്തിലെ ഒമ്പതാം വകുപ്പ്, ഐപിസിയിലെ അനുബന്ധ വകുപ്പുകള്‍ പ്രകാരം ശിക്ഷാ നടപടികളും സ്വീകരിക്കും. പരിശോധനകള്‍ ഇനിയും തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss