|    Dec 19 Wed, 2018 5:28 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

അനര്‍ഹമായി ആനുകൂല്യം പറ്റുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്കെതിരേ കര്‍ശന നടപടി: മന്ത്രി

Published : 17th July 2018 | Posted By: kasim kzm

കോഴിക്കോട്: റേഷന്‍ മുന്‍ഗ ണനാ അര്‍ഹതയുണ്ടായിരുന്ന രണ്ടര ലക്ഷം പേര്‍ക്കു പുതിയ കാര്‍ഡ് അനുവദിച്ചതായും ഇനിയും അനര്‍ഹരായി തുടരുന്ന കാര്‍ഡ് ഉടമകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെ ന്നും മന്ത്രി പി തിലോത്തമന്‍. ഗസ്റ്റ്ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാര്‍ അധികാരത്തി ല്‍ വന്ന സമയത്തു മുന്‍ഗണനാ അര്‍ഹതയ്ക്കായി 16 ലക്ഷം പരാതികളാണു ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അഞ്ചര ലക്ഷം അ ര്‍ഹരായവരെ കണ്ടെത്തി. ഇവരില്‍ നിന്നാണ് രണ്ടര ലക്ഷം പേ ര്‍ക്ക് പുതിയ കാര്‍ഡ് അനുവദിച്ചത്. പുതിയ റേഷന്‍ അപേക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍ ആരംഭിക്കും. റേഷന്‍ കടകളുടെ നിറം ഉള്‍പ്പെടെ മാറ്റി പുതിയ എംബ്ലത്തോടെ പരിഷ്‌കരിക്കും. വരുന്ന ഓണത്തിനു വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള സമഗ്രപദ്ധതി തയ്യാറായിക്കഴിഞ്ഞു. ഈ വരുന്ന 19നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്ന വേളയില്‍, സംസ്ഥാനത്തിനുള്ള റേഷന്‍വിഹിതം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച വിഷയവും ചര്‍ച്ച ചെയ്യും. കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതില്‍ കാലതാമസം നേരിട്ടെങ്കിലും കഴിഞ്ഞ ദേശീയ അവലോകനത്തില്‍ കേരളം ഏറ്റവും മുന്നിലെത്തി എന്നത് അഭിമാനാര്‍ഹമാണ്.
ആദിവാസി വിഭാഗങ്ങള്‍ക്കു റേഷന്‍ ഉല്‍പ്പന്നങ്ങള്‍ വീട്ടുമുറ്റത്ത് എത്തിക്കുന്ന പദ്ധതി ഉടന്‍ നടപ്പാക്കും. വനംവകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ സേവനം ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss