|    Mar 25 Sat, 2017 3:24 pm
FLASH NEWS

അനന്ത്‌നാഗ് ഉപതിരഞ്ഞെടുപ്പ് വീണ്ടും നീട്ടി

Published : 4th June 2016 | Posted By: SMR

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്‌നാഗ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും നീട്ടി. ജൂണ്‍ 19നു നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. 22നു നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. 19ന് മതനേതാവിന്റെ ചരമവാര്‍ഷികമായതിനാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാവുമെന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആശങ്ക കണക്കിലെടുത്താണ് തിയ്യതി മാറ്റിയത്. തിരഞ്ഞെടുപ്പ് നീട്ടിയ കാര്യം ജമ്മുകശ്മീര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ശാന്ത് മനുവാണ് അറിയിച്ചത്. തിരഞ്ഞെടുപ്പു നീട്ടിവയ്ക്കാന്‍ കോണ്‍ഗ്രസ്, നാഷനല്‍ കോണ്‍ഫറന്‍സ്, പിഡിപി കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. മെയ് 16നു നടത്താനിരുന്ന വോട്ടെടുപ്പാണ് നേരത്തെ ജൂണ്‍ 19ലേക്കു മാറ്റിയത്.

(Visited 33 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക