|    Dec 17 Sun, 2017 6:09 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അനന്ത്‌നാഗില്‍ കര്‍ഫ്യൂ പിന്‍വലിച്ചു; പോലിസുകാരന്‍ കൊല്ലപ്പെട്ടു

Published : 28th August 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ അനന്ത്‌നാഗ് പട്ടണത്തില്‍ 49 ദിവസത്തിനു ശേഷം കര്‍ഫ്യൂ പിന്‍വലിച്ചു. എന്നാല്‍, ശ്രീനഗറിലടക്കം താഴ്‌വരയുടെ മറ്റു ഭാഗങ്ങില്‍ കര്‍ഫ്യൂ തുടരുകയാണ്. ബദാമി ബാഗില്‍ സൈനിക ആസ്ഥാനത്തേക്കു മാര്‍ച്ച് നടത്താന്‍ കശ്മീരി സംഘടനകള്‍ തീരുമാനിച്ച സാഹചര്യത്തില്‍ കര്‍ഫ്യൂ ശക്തമാക്കിയിട്ടുണ്ട്. ജൂലൈ 9നാണ് അനന്ത്‌നാഗ് പട്ടണത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. കര്‍ഫ്യൂ പിന്‍വലിച്ചെങ്കിലും ആളുകള്‍ സംഘം ചേരുന്നതിനു വിലക്കുണ്ടെന്ന് പോലിസ് അറിയിച്ചു.
അതിനിടെ, ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ പോലിസുകാരന്‍ സായുധസംഘത്തിന്റെ വെടിയേറ്റു മരിച്ചു. ഖുര്‍ഷിദ് അഹമ്മദ് ഗനായിക്കാണ് സ്വവസതിയില്‍ വെടിയേറ്റത്. താഴ്‌വരയില്‍ കര്‍ഫ്യൂ കാരണം 50ാം ദിവസവും സാധാരണജീവിതം താറുമാറായി. കടകളും സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്കും തുടരുകയാണ്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സേന വധിച്ചതിനെത്തുടര്‍ന്നാണ് കശ്മീര്‍ താഴ്‌വര പ്രക്ഷുബ്ധമായത്. സംഘര്‍ഷത്തില്‍ ഇതുവരെ രണ്ടു പോലിസുകാരടക്കം 69 പേര്‍ മരിച്ചിട്ടുണ്ട്.
പാക് അധീന കശ്മീരിന്റെ സ്വാതന്ത്ര്യം ഇന്ത്യയുടെ ഉത്തരവാദിത്തം: കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: പാകിസ്താന്‍ അനധികൃതമായി കൈവശപ്പെടുത്തിയ കശ്മീരിന്റെ ഭാഗങ്ങള്‍ സ്വതന്ത്രമാക്കല്‍ ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. പാക് നിയന്ത്രണത്തിലുള്ള ഗില്‍ഗിത്-ബാള്‍ട്ടിസ്താന്‍ സ്വതന്ത്രമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് രണ്ടാംതവണയാണ് ജിതേന്ദ്ര സിങ് പാക് നിയന്ത്രണത്തിലുള്ള കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന തരത്തില്‍ പ്രസ്താവന നടത്തുന്നത്.
ഇസ്‌ലാമാബാദ് കൈവശം വച്ചിട്ടുള്ള പ്രദേശങ്ങള്‍ മോചിപ്പിക്കേണ്ടത് എങ്ങനെയാണെന്നാണ് അവശേഷിക്കുന്ന പ്രശ്‌നമെന്ന് നേരത്തേ ജിതേന്ദ്ര സിങ് പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss