|    Aug 19 Sat, 2017 9:12 am
FLASH NEWS

അനന്തരാമപുരം മാര്‍ക്കറ്റ്; കൈയേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി

Published : 9th November 2016 | Posted By: SMR

അടൂര്‍: പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ എന്ന പേരില്‍ ഷെഡ് പൊളിക്കാന്‍ ശ്രമിച്ചത് വ്യാപാരികള്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. ഇന്നലെ രാവിലെ എട്ടിനാണ് നഗരസഭാധികൃതര്‍ പോലിസ് സഹായത്തോടെ അന്തപ്പന്റെ ഷെഡ് ലോറിയില്‍ കമ്പികെട്ടി വലിച്ച് താഴെയിട്ടു.ഇതിനെ തുടര്‍ന്ന് മുദ്രാവാക്യവുമായി എത്തിയ വ്യാപാരസമതി അംഗങ്ങള്‍ രേഖകളില്ലാതെ പൊളിക്കില്ല എന്ന് പറയുകയും തുടര്‍ന്ന് നഗരസഭാധികൃതര്‍ രേഖകളുമായി എത്തി പൊളിക്കല്‍ വീണ്ടും ആരംഭിച്ചു.ഇതോടെ വ്യാപാരികള്‍ വീണ്ടും പ്രതിഷേധവുമായി എത്തി. കൗണ്‍സില്‍ തീരുമാനപ്രകാരം നഗരസഭാ വക വസ്തുക്കളിലെ അനധികൃത കൈയേറ്റങ്ങള്‍ എടുക്കുകയും കൈയേറ്റക്കാരെ ഒഴിവാക്കണമെന്നാണ് പറഞ്ഞതെന്നും പറക്കോടെ കച്ചവടം ഒഴിപ്പിക്കണമെന്ന് നോട്ടീസില്‍ ഇല്ലെന്നും കച്ചവടക്കാര്‍ പറഞ്ഞു.നഗര അതിര്‍ത്തി മുതലുള്ള കൈയേറ്റം ഒഴിപ്പിച്ച ശേഷം ചന്തയ്ക്കുള്ളിലെ കൈയേറ്റം ഒഴിപ്പിച്ചാല്‍ മതിയെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.ഇതോടെ ഒഴിപ്പിക്കല്‍ അവസാനിപ്പിച്ച് സംഘം മടങ്ങി. തുടര്‍ന്ന് വ്യാപാരികള്‍ ടൗണില്‍ പ്രകടനം നടത്തി. വ്യാപാരി വ്യവസായസമിതി ജില്ലാ സെക്രട്ടറി റോഷന്‍ ജേക്കബ്, ഏരിയാ സെക്രട്ടറി അഖിലം അബൂബക്കര്‍, പറക്കോട്ട് അന്‍സാരി, പിടി നസീര്‍, ഷാജി പാപ്പച്ചന്‍, ലിന്റോ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക