|    Nov 25 Sat, 2017 11:01 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അനധ്യാപകര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം

Published : 10th August 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോ-ഓപറേറ്റീവ് അക്കാദമി ഓഫ് പ്രഫഷനല്‍ എജ്യൂക്കേഷന്റെ (കേപ്പ്) കീഴിലുള്ള സ്ഥാപനങ്ങളിലെ അനധ്യാപക ജീവനക്കാര്‍ക്ക്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന അതേ സ്‌കെയിലും ആനൂകൂല്യങ്ങളും നല്‍കി ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ചു. 2014ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന്റെ അതേ മാതൃകയിലാണ് കേപ്പിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇതോടെ പ്രതിമാസ ശമ്പളത്തില്‍ മൂവായിരം രൂപ മുതല്‍ പതിനായിരം രൂപയുടെ വര്‍ധനവാണ് ഉണ്ടാവുന്നത്. 2016 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.  2011ലാണ് ഇതിന് മുമ്പ് കേപ്പ് ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് നടപ്പാക്കിയിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക