|    Apr 26 Thu, 2018 3:40 am
FLASH NEWS

അനധികൃത ഹമ്പിനെതിരേ പരാതി നല്‍കിയ യുവാവിന്റെ വീടിനു നേരെ അക്രമം

Published : 12th March 2018 | Posted By: kasim kzm

താമരശ്ശേരി: അനധികൃത ഹമ്പിനെതിരെ പരാതി നല്‍കിയ യുവാവിന്റെ വീടിനു നേരെ അക്രമം. പുതുപ്പാടി കാക്കവയല്‍ ചാമപ്പുറായില്‍ ഇബ്രാഹീമിന്റെ വീടിനു നേരെയാണ് ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ അക്രമം നടന്നത്.  പോര്‍ച്ചിനോട് ചേര്‍ന്നുള്ള മുറിയുടെ ജനലുകള്‍ അടിച്ചു തകര്‍ത്തു. മുറിയില്‍ ആളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവാവുകയായിരുന്നു.
ഒടുങ്ങാക്കാടുനിന്നും കാക്കവയലിലേക്കുള്ള റോഡില്‍ ടാറിംഗ് നടത്തിയപ്പോള്‍ ഹമ്പുകള്‍ സ്ഥാപിച്ചതിനെതിരെ ഇബ്രാഹീമിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ആറ് ഹമ്പുകളും പൊളിച്ചു മാറ്റി. ഇതിന്നു സഖാവ് ടി കെ എന്ന ഫേസ് ബുക്ക് ഐഡിയിലൂടെ ഇബ്രാഹീമിനെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം റൂറല്‍ എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് വീടിനു നേരെ അക്രമം ഉണ്ടായത്. ഇബ്രാഹീമിന്റെ പരാതിയില്‍ താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss