|    Oct 24 Wed, 2018 1:45 am
FLASH NEWS

അനധികൃത സ്‌ഫോടക വസ്തു ശേഖരം: ക്വാറി ഉടമ അറസ്റ്റില്‍

Published : 12th September 2017 | Posted By: fsq

 

ശ്രീകണ്ഠപുരം: അനധികൃത ക്വാറിയില്‍നിന്ന് സ്‌ഫോടകശേഖരം പിടികൂടിയ കേസില്‍ ക്വാറി ഉടമയെ അറസ്റ്റ് ചെയ്തു. ചേപ്പറമ്പിലെ കണ്ണൂര്‍ ക്രഷേഴ്‌സ് ഉടമ കമ്പില്‍ കൊളച്ചേരി സ്വദേശി പി പി അബ്ദുന്നാസിറി (50)നെയാണ് തളിപ്പറമ്പ് ടൗണില്‍വച്ച് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ പിടികൂടിയത്. ഭാര്യയുടെ പേരിലാണ് ക്വാറിയെങ്കിലും ഇതിന്റെ നടത്തിപ്പുകാരന്‍ നാസിറാണ്. ഇയാളുടെ കൂട്ടാളി ജാബിറിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ എട്ടിന് രാത്രിയാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വേഷം മാറിയെത്തിയ പോലിസ് ക്വാറിയില്‍നിന്ന് വന്‍ സ്‌ഫോടകശേഖരം പിടികൂടിയത്. ക്വാറി മാനേജരെയും ജീവനക്കാരനെയും അന്ന് അറസ്റ്റ് ചെയ്തിരുന്നു. 380 ജലാറ്റിന്‍ സ്റ്റിക്ക്, 406 ഡിറ്റനേറ്റര്‍, 732 മീറ്റര്‍ ഫ്യൂസ് വയര്‍, രണ്ട് ജെസിബി, കംപ്രസര്‍ ഉറപ്പിച്ച മൂന്ന് ട്രാക്റ്റര്‍, രണ്ട് പ്ലാസ്റ്റിക് ബാരല്‍ എന്നിവയാണ് പിടിച്ചെടുത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss