|    May 26 Fri, 2017 1:02 pm
FLASH NEWS

അനധികൃത സ്വത്ത് സമ്പാദന കേസ്:ബാബുവിന്റെ ഭാര്യയെയും സഹോദരനെയും ചോദ്യം ചെയ്തു

Published : 26th September 2016 | Posted By: mi.ptk

babu

കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിന്റെ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ബാബുവിന്റെ ഭാര്യ ഗീതയെയും സഹോദരന്‍ കെകെ ജോഷിയെയും ചോദ്യം ചെയ്തു.
ബാബുവിന്റെ ബാങ്ക് ലോക്കറില്‍ നിന്നും സാധനങ്ങള്‍ മാറ്റുന്ന സിസിടിവി ദൃശ്യങ്ങള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണം മാറ്റിയതിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനാണ് ഗീതയെ ചോദ്യം ചെയ്തത്.
സാമ്പത്തിക ഇടപാടുകള്‍ അറിയുന്നതിനാണ് ബാബുവിന്റെ സഹോദരനെ ചോദ്യം ചെയ്തതത്. വിജിലന്‍സ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
ബാബുവിന്റെയും ഭാര്യ ഗീതയുടെയും ജോയിന്റ് അക്കൗണ്ടിലുള്ള ലോക്കറുകള്‍ കാലിയാക്കിയതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ വിജിലന്‍സ് ബാങ്ക് അധികൃതരോട് ആവശ്യപ്പെടുകയും രണ്ട് മാസം മുന്‍പ് ഗീത ലോക്കര്‍ പരിശോധിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ വിജിലന്‍സിന് ലഭിക്കുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day