|    Jan 24 Tue, 2017 12:20 am

അനധികൃത സ്വത്ത് സമ്പാദനം: ഡിവൈഎസ്പിയുടെ മൊഴിയെടുത്തു

Published : 17th July 2016 | Posted By: SMR

കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ പ്രതിയായ മുന്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരികൃഷ്ണനില്‍ നിന്ന് വിജിലന്‍സ് അന്വേഷണ സംഘം മൊഴിയെടുത്തു. എറണാകുളത്തെ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഓഫിസില്‍ വിൡച്ചു വരുത്തിയാണ് ഡിവൈഎസ്പിയുടെ മൊഴി രേഖപ്പെടുത്തിയത്. സ്വത്തുവിവരം സംബന്ധിച്ച വിശദാംശങ്ങളാണ് ഹരികൃഷ്ണന്‍ നല്‍കിയ മൊഴിയിലുള്ളത്. മൊഴിയെടുക്കല്‍ മൂന്നു മണിക്കൂര്‍ നീണ്ടു.
റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളിലെ വിവരങ്ങളും ഹരികൃഷ്ണന്‍ നല്‍കിയ മൊഴിയും വിശദമായി പരിശോധിച്ചശേഷം ഇവയില്‍ വൈരുദ്ധ്യമുണ്ടെങ്കില്‍ ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. ഡിവൈഎസ്പി ഹരികൃഷ്ണന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്നതിനാല്‍ അന്വേഷണത്തിന് കൂടുതല്‍ സമയമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി കെ ആര്‍ വേണുഗോപാലനാണ് അന്വേഷണച്ചുമതല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക