|    Dec 19 Tue, 2017 4:05 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അനധികൃത സ്വത്ത് സമ്പാദനക്കേസ്; വിഎ അരുണ്‍കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: അനധികൃത സ്വത്ത്‌സമ്പാദനക്കേസില്‍ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. വിജിലന്‍സ് ഡയറക്ടര്‍ക്ക് സ്‌പെഷ്യല്‍ സെല്‍ എസ്പി സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് അരുണ്‍കുമാറിനെ കുറ്റവിമുക്തനാക്കുന്നത്. അരുണ്‍കുമാര്‍ കുറ്റക്കാരനല്ലെന്നും കേസെടുക്കാന്‍ മതിയായ തെളിവില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ സ്‌പെഷ്യല്‍ സെല്‍ എസ്പി രാജേന്ദ്രനാണ് ഡയറക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെയും സമാനമായ റിപോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയിരുന്നു.
റിപോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടറുടെ അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. പ്രതിപക്ഷ നേതാവായിരിക്കേ ഉമ്മന്‍ചാണ്ടി നല്‍കിയ പരാതിയിലാണ് അരുണ്‍കുമാറിനെതിരേ അനധികൃത സ്വത്ത്‌സമ്പാദനത്തിന് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss