|    Dec 16 Sat, 2017 7:10 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അനധികൃത സ്വത്ത് സമ്പാദനം; പെരുമ്പാവൂര്‍ മുന്‍ ഡിവൈഎസ്പിക്ക് എതിരേ കേസ്

Published : 16th July 2016 | Posted By: SMR

കൊച്ചി: പെരുമ്പാവൂര്‍ മുന്‍ ഡിവൈഎസ്പി ഹരികൃഷ്ണനെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് കേസെടുത്തു. ഹരികൃഷ്ണന്റെ ഹരിപ്പാട്ടും കായംകുളത്തുമുള്ള വീടുകളിലും പെരുമ്പാവൂരിലെ ഫഌറ്റിലും എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ സംഘം റെയ്ഡ് നടത്തി നിരവധി രേഖകള്‍ പിടിച്ചെടുത്തു. ഹരികൃഷ്ണന്‍ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ മുതല്‍ ഒരേസമയം മൂന്നു കേന്ദ്രങ്ങളില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തിയത്.
ഹരിപ്പാട് ഹരികൃഷ്ണന് രണ്ടു വീടുകളുണ്ട്. ഇതില്‍ ഒരു വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. കായംകുളം വള്ളിക്കുന്നത്ത് നിര്‍മിച്ച ആഡംബര വസതിക്ക് 75 ലക്ഷം രൂപയാണ് വിജിലന്‍സ് മതിപ്പുവില കണക്കാക്കിയത്. വള്ളിക്കുന്നത്തെ വീട് ഭാര്യവീട്ടുകാര്‍ പണിതു നല്‍കിയതെന്നാണ് ഹരികൃഷ്ണന്‍ നല്‍കിയ വിശദീകരണം. ഹരികൃഷ്ണന്‍ താമസിക്കുന്ന പെരുമ്പാവൂരിലെ ഫഌറ്റ് ബിനാമിയാണെന്ന് സംശയിക്കുന്നതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ഫഌറ്റിലാണ് നിരവധി വര്‍ഷങ്ങളായി ഇദ്ദേഹം താമസിക്കുന്നത്. റെയ്ഡ് നടക്കുമ്പോള്‍ ഹരികൃഷ്ണന്‍ പെരുമ്പാവൂരിലെ ഫഌറ്റില്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുമെന്നും ബിനാമി ഇടപാടുകള്‍ വിശദമായി അന്വേഷിക്കുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റെയ്ഡില്‍ പിടിച്ചെടുത്തിട്ടുള്ള രേഖകള്‍ സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നാലര വര്‍ഷം പെരുമ്പാവൂര്‍ ഡിവൈഎസ് പിയായിരുന്ന ഹരികൃഷ്ണന്‍ പിന്നീട് ആലുവ റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്നു. പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി ദലിത് നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസ് സംബന്ധിച്ച് ആദ്യ അന്വേഷണ സംഘത്തിലും ഹരികൃഷ്ണന്‍ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക