|    Apr 29 Sat, 2017 3:19 am
FLASH NEWS

അനധികൃത സ്വത്ത്: തച്ചങ്കരിക്കെതിരേ തെളിവുണ്ടെന്ന് വിജിലന്‍സ്

Published : 8th October 2016 | Posted By: SMR

കൊച്ചി: എഡിജിപി ടോമിന്‍ ജെ തച്ചങ്കരി അനധികൃതമായി സ്വത്തു സമ്പാദിച്ചതിന് വ്യക്തമായ തെളിവുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടോമിന്‍ തച്ചങ്കരി നല്‍കിയ ഹരജി നിലനില്‍ക്കില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്റെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ മേലുദ്യോഗസ്ഥന്‍ മുമ്പാകെ ബോധിപ്പിക്കണമെന്നാണ് നിയമമെന്നിരിക്കെ തച്ചങ്കരി 2006ല്‍ തന്റെ ഭൂസ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയിട്ടില്ല. ചങ്ങനാശ്ശേരിയിലുണ്ടായിരുന്ന ഭൂമി വിറ്റുകിട്ടിയ പണത്തെക്കുറിച്ച് ഇന്‍കംടാക്‌സ് റിട്ടേണില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യം അധികൃതരെ ധരിപ്പിച്ചിട്ടില്ലെന്നും വിജിലന്‍സ് ഡിവൈഎസ്പി കെ ആര്‍ വേണുഗോപാലന്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷണം നടത്തിയ  കാലയളവില്‍ തനിക്ക് അമ്മയില്‍ നിന്ന് പണം ലഭിച്ചതായി ടോമിന്‍ തച്ചങ്കരി ചൂണ്ടിക്കാട്ടുന്നു. ഈ സമയത്ത് തന്റെയും കുടുംബത്തിന്റെയും ജീവിതച്ചെലവുകള്‍ വഹിച്ചത് ഭാര്യയാണെന്നും  തച്ചങ്കരി വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഉയര്‍ന്ന ശമ്പളം പറ്റുന്ന ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ തന്റെ ജീവിതച്ചെലവിനുള്ള പണം ഭാര്യയില്‍ നിന്നു കൈപ്പറ്റിയെന്ന വിശദീകരണം തെറ്റാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day