|    Oct 23 Tue, 2018 4:43 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അനധികൃത സ്വത്ത്: ആര്‍ടി ഓഫിസ്ജീവനക്കാരനെതിരേ എഫ്‌ഐആര്‍

Published : 22nd January 2017 | Posted By: fsq

 

മൂവാറ്റുപുഴ: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ആര്‍ടിഒ ഓഫിസ് ജീവനക്കാരനെതിരേ വിജിലന്‍സ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. നോര്‍ത്ത് പറവൂര്‍ ജോയിന്റ് ആര്‍ടിഒ ഓഫിസ് ഹെഡ്ക്ലാര്‍ക്ക് ചെറായി പള്ളിപ്പുറം പുതുശ്ശേരി വീട്ടില്‍ അജിമോന്‍ വര്‍ഗീസിനെതിരെയാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഫാ. ടിബു വര്‍ഗീസ് വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്  21,63,926 രൂപയുടെ അധികസ്വത്ത് അജിമോന്‍ സമ്പാദിച്ചതായി കണ്ടെത്തിയത്. ഇയാളുടെ യഥാര്‍ഥ വരുമാനത്തിന്റെ 57.47 ശതമാനം കൂടുതലാണിതെന്നും എഫ്‌ഐആറില്‍ പറയുന്നു. 2009 മുതല്‍ 2016 വരെയുള്ള കാലയളവിലെ വരവു ചെലവു കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് അധികസ്വത്ത് സമ്പാദനം വിജിലന്‍സ് കണ്ടെത്തിയത്. 1987ലാണ് അജിമോന്‍ എല്‍ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചത്. 2014ല്‍ സീനിയര്‍ ക്ലാര്‍ക്കായി. വിജിലന്‍സ് എസ്പി വി എന്‍ ശശിധരനാണ്  ഇന്നലെ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss