|    Jun 18 Mon, 2018 6:59 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അനധികൃത സ്വത്തു സമ്പാദനംബാങ്ക് പ്രസിഡന്റിനെതിരേ വിജിലന്‍സ് അന്വേഷണം

Published : 29th January 2017 | Posted By: fsq

 

മൂവാറ്റുപുഴ: മുളവൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡന്റ് പി എം അസീസിനെതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. ബാങ്കില്‍ നിന്നു പണാപഹരണം, വ്യാജ രേഖകള്‍ ഹാജരാക്കി വായ്പയെടുക്കല്‍, അനധികൃത സ്വത്തുസമ്പാദനം തുടങ്ങിയ കുറ്റങ്ങളാരോപിച്ചു നല്‍കിയ ഹരജിയിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി മാധവന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി ഫെബ്രുവരി 28നകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിക്ക് കോടതി നിര്‍ദേശം നല്‍കി. മുളവൂര്‍ സ്വദേശി പി ആര്‍ സുനിലിന്റെ ഹരജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. അസീസ് ഉള്‍പ്പെടെ 13പേരെ എതിര്‍ കക്ഷികളാക്കിയാണ് ഹരജി നല്‍കിയിരിക്കുന്നത്. ബാങ്ക് പ്രസിഡന്റ് സ്വന്തം ആവശ്യത്തിന് വ്യവസ്ഥകള്‍ പാലിക്കാതെയും നിയമവിരുദ്ധമായും ബാങ്കില്‍നിന്നു വന്‍തുക വായ്പ എടുത്തുവെന്നും ശമ്പളം കൈപ്പറ്റിയതിന്റെ ഉള്‍പ്പെടെയുള്ള രേഖകള്‍ ബാങ്കില്‍ ഇല്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. വ്യക്തിഗത വായ്പാപരിധി നാലു ലക്ഷമാണെങ്കിലും ഏഴു ലക്ഷം രൂപവരെ ഈയിനത്തില്‍ നല്‍കിയതായും ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്. സഹകരണ ബാങ്കിലെ ചിട്ടികളുടെ നടത്തിപ്പിലും ക്രമക്കേടും വ്യാജ രേഖകള്‍ ചമച്ചു വായ്പകളെടുത്തതുമൊക്കെ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 13 പേരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി നല്‍കിയതെങ്കിലും പ്രസിഡന്റിനെതിരേയാണ് ത്വരിതാന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss