|    Sep 20 Wed, 2017 12:55 pm
FLASH NEWS
Home   >  Kerala   >  

അനധികൃത സ്വത്തു സമ്പാദനം: മുന്‍മന്ത്രി കെ ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Published : 3rd September 2016 | Posted By: Navas Ali kn

 

KBABU

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനും അദ്ദേഹത്തിന്റെ ബിനാമികളായ ബാബുറാം, മോഹനന്‍ എന്നിവര്‍ക്കുമെതിരേ വിജിലന്‍സ് കേസെടുത്തു. ബാബുവിന്റെയും ബന്ധുക്കളുടെയും ബിനാമികളുടെയും വീടുകളും ഓഫിസുകളുമടക്കം 10 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ പണവും സ്വര്‍ണവും ഭൂമി ഇടപാടിന്റെ രേഖകളും പിടികൂടി. രണ്ടു ബാങ്ക് ലോക്കറുകളും അഞ്ചു ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ബാബുവിന്റെ വീട്ടില്‍നിന്ന് തമിഴ്‌നാട് തേനി ആണ്ടിപ്പെട്ടി ഗ്രാമത്തില്‍ 120 ഏക്കര്‍ ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ട രേഖകളും ഒന്നര ലക്ഷം രൂപയും 180 ഗ്രാം സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു. മോഹനന്റെ വീട്ടില്‍നിന്ന് 6.6 ലക്ഷം രൂപയും തൊടുപുഴയിലെ മകളുടെ വീട്ടില്‍നിന്ന് ഭൂമി ഇടപാടിന്റെ രേഖകളും കണ്ടെടുത്തു.  മരവിപ്പിച്ച അഞ്ചു ബാങ്ക് അക്കൗണ്ടുകള്‍ ബാബുവിന്റെയും ഭാര്യയുടെയും മക്കളുടെയും പേരിലുള്ളതാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക