|    Jan 19 Thu, 2017 2:27 pm
FLASH NEWS

അനധികൃത സ്വത്തുസമ്പാദനം : കെ ബാബുവിന്റെ മകളുടെ ബാങ്ക് ലോക്കര്‍ പരിശോധിച്ചു

Published : 5th September 2016 | Posted By: Navas Ali kn

k-babu-02അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ ബാബുവിന്റെ മകളുടെ ബാങ്ക് ലോക്കറില്‍ നിന്നും വിജിലന്‍സ് 117 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെടുത്തു. ബാബുവിന്റെ മകള്‍ ഐശ്വര്യക്ക് പ്രമുഖ ബാങ്കിന്റെ പാലാരിവട്ടം വെണ്ണല ശാഖയിലുള്ള ലോക്കറില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തത്. അധികം പഴക്കമില്ലാത്ത ആഭരണങ്ങള്‍ സ്ത്രീധനമായി കെ ബാബു നല്‍കിയതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആഭരണങ്ങള്‍ ലോക്കറില്‍ വച്ച് സീല്‍ ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതു സംബന്ധിച്ച റിപോര്‍ട്ട് ഇന്നു കോടതിയില്‍ നല്‍കും. ഐശ്വര്യയുടെ പേരില്‍ തന്നെ വെണ്ണലയിലെ മറ്റൊരു ബാങ്കിലുള്ള രണ്ടാമത്തെ ലോക്കറും മൂത്ത മകള്‍ ആതിരയുടെ തൊടുപുഴയിലെ ബാങ്കിലുള്ള ലോക്കറും കെ ബാബുവിന്റെ പേരില്‍ തൃപ്പൂണിത്തുറ എസ്ബിടിയിലുള്ള ലോക്കറും രണ്ടു ദിവസത്തിനകം പരിശോധിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 88 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക