|    Dec 18 Tue, 2018 1:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അനധികൃത വിദേശമദ്യം പിടികൂടി

Published : 2nd December 2018 | Posted By: kasim kzm

കുന്നംകുളം: ആഡംബരകാറില്‍ കടത്തുകയായിരുന്ന 270 ലിറ്റര്‍ അനധികൃത വിദേശമദ്യം പിടികൂടി. കാറിലുണ്ടായിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു. മാഹിയില്‍ നിന്നു കേരളത്തിലേക്ക് നികുതി വെട്ടിച്ചു കടത്തുന്ന മദ്യം കാറിന്റെ പിറകുവശത്തെ സീറ്റില്‍ 30 പെട്ടികളിലായാണു സൂക്ഷിച്ചിരുന്നത്. കുന്നംകുളം-വടക്കാഞ്ചേരി റോഡില്‍ വച്ചാണ് മദ്യം കടത്തുകയായിരുന്ന കോഴിക്കോട് കോട്ടൂളി പറയഞ്ചേരി ഇമ്പിച്ചമ്മു വീട്ടില്‍ മുബാസ് (26), കോഴിക്കോട് പുതിയങ്ങാടി പൂഴിയില്‍കുന്നത്ത് വീട്ടില്‍ അബ്ദുള്‍ നിസാര്‍ (38) എന്നിവരെ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച ഉച്ചയോടെയാണ് ആഡംബരകാറില്‍ കടത്തുകയായിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം എക്‌സൈസ് സംഘം പിടികൂടിയത്. മാഹിയില്‍ നിന്നു സ്ഥിരമായി ഇത്തരത്തില്‍ ആഡംബരകാറുകളില്‍ മദ്യം കടത്തിയിരുന്ന രണ്ടംഗസംഘമാണു പിടിയിലായത്. മാഹിയില്‍ നിന്നു കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന മദ്യം തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലാണ് വില്‍പന നടത്തിയിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss