|    Jul 19 Thu, 2018 11:12 pm
FLASH NEWS

അനധികൃത വാട്ടര്‍ കണക്ഷന്‍; പരാതിനല്‍കിയിട്ടും നടപടിയില്ല

Published : 27th September 2017 | Posted By: fsq

 

ഈരാറ്റുപേട്ട: വാട്ടര്‍ അതോറിറ്റിയുടെ കണക്ഷനില്‍ നിന്ന് അനധികൃതമായി മറ്റൊരു സ്ഥാപനം സ്ഥിര സംവിധാനത്തിലൂടെ വെള്ളം എടുക്കുന്നതിനെതിരേ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ഈരാറ്റുപേട്ട കോളജ് റോഡിലുള്ള ഒരു സഹകരണ സംഘം സ്ഥാപനമാണ് തൊട്ടടുത്ത കെട്ടിടത്തില്‍ നിന്ന് അധികൃതമായി വാട്ടര്‍ കണക്ഷന്‍ എടുത്തിരിക്കുന്നത്. 60,000 രൂപയോളം കുടിശ്ശിക ഉണ്ടായിരുന്നതിനാല്‍ അഞ്ചു വര്‍ഷം മുമ്പ് ഈ സ്ഥാപത്തിലേക്കുള്ള വാട്ടര്‍ കണക്ഷന്‍ വാട്ടര്‍ അതോറിറ്റി വിച്ഛേദിച്ചിരുന്നു. അന്നു മുതല്‍ ഈ സ്ഥാപനം തൊട്ടടുത്തുള്ള സ്ഥാപത്തിന്റെ കണക്ഷന്‍ സ്ഥിരം സംവിധാനമുണ്ടാക്കി വെള്ളമെടുത്തു വരികയായിരുന്നു. അനധികൃമായി ഈ നടപടി ശ്രദ്ധയില്‍പ്പെട്ട നടയ്ക്കല്‍ കോടിയാനിച്ചിറ വീട്ടില്‍ രാജീവ് ഗോപാലകൃഷ്ണന്‍ എന്ന യുവാവ് രേഖാമൂലം ഈരാറ്റുപേട്ട മുട്ടം ജങ്ഷനിലുള്ള വാട്ടര്‍ അതോറിറ്റി ഓഫിസില്‍ പരാതി നല്‍കി. ഓണ്‍ലൈനായി പാലാ, എറണാകുളം, തിരുവനന്തപുരം ഓഫിസുകളിലേക്കും പരാതിയുടെ കോപ്പി അയച്ചുകൊടുത്തു. എന്നാല്‍ പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും അനധികൃത കണക്ഷന്‍ എടുത്തവര്‍ക്കെതിരേ നടപടിയെടുക്കാനോ, കണക്ഷന്‍ കട്ടു ചെയ്യാനോ അധികൃതര്‍ ശ്രമിച്ചിട്ടില്ല. പരാതിയില്‍ കഴമ്പുണ്ടെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും പറഞ്ഞതല്ലാതെ നടപടിയായില്ലെന്ന് രാജീവ് ആരോപിക്കുന്നു. എതിര്‍കക്ഷികള്‍ക്കുള്ള ഉന്നത സ്വാധീനമാണ് നിയമ വിരുദ്ധമായി അഞ്ചു വര്‍ഷം വെള്ളം എടുത്തവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ അതോറിറ്റി മടിക്കുന്നതെന്നും പരാതിക്കാരന്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss