|    Sep 24 Mon, 2018 11:57 am
Home   >  Todays Paper  >  Page 4  >  

അനധികൃത റിസോര്‍ട്ട് കെട്ടിടം തകര്‍ന്നു

Published : 12th June 2018 | Posted By: kasim kzm

അടിമാലി: ആനച്ചാല്‍-മൂന്നാര്‍ റോഡില്‍ ആല്‍ത്തറയ്ക്കു സമീപം നിര്‍മാണത്തിലിരുന്ന നാലുനില റിസോര്‍ട്ട് കെട്ടിടം തകര്‍ന്നുവീണു. ആനച്ചാല്‍ രണ്ടാം മൈല്‍ റോഡിനോട് ചേര്‍ന്ന് അനധികൃതമായി നിര്‍മിക്കുന്ന റിസോര്‍ട്ടാണ് തകര്‍ന്നത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം.
റോഡിനു സമാന്തരമായി കെട്ടിയുയര്‍ത്തിയ, ആനച്ചാല്‍ സ്വദേശി മേക്കോടയില്‍ ശാര്‍ങ്ധരന്‍ എന്ന സ്വകാര്യ വ്യക്തിയുടെ ബഹുനില കെട്ടിടമാണ് പൂര്‍ണമായി നിലം പൊത്തിയത്. മഴ ശക്തമായി തുടരുന്നതിനാല്‍ പ്രദേശത്ത് ഇനിയും മണ്ണിടിയാന്‍ സാധ്യതയുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തു നിന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. സമാന രീതിയില്‍ നിര്‍മിച്ച സമീപത്തെ മറ്റൊരു കെട്ടിടവും അപകട ഭീഷണിയിലാണ്.
റവന്യൂ അധികൃതരും പോലിസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. ഈ കെട്ടിടത്തിന്റെ പരിസരത്തുള്ള നിരവധി കെട്ടിടങ്ങള്‍ക്ക് കുഞ്ചിത്തണ്ണി വില്ലേജ് ഓഫിസര്‍ സ്റ്റോപ് മെമ്മോ നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss