|    Jul 23 Mon, 2018 12:05 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അനധികൃത റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് എതിരേ നടപടി

Published : 14th September 2017 | Posted By: fsq

 

തിരുവന്തപുരം: അനധികൃതമായി വിദേശത്തേക്ക് ആളുകളെ എത്തിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച പ്രവാസികളുടെ സുരക്ഷയും ക്ഷേമവും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.  വിദേശ രാജ്യങ്ങളില്‍ ജോലിക്കായി എത്തുന്ന പ്രവാസികള്‍ അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന സംവിധാനമുണ്ടാവണം. വിദേശ ജോലി സ്വപ്‌നം കാണുന്നവര്‍ വിമാനം കയറുന്നതിനുമുമ്പ് തൊഴില്‍ സുരക്ഷയെക്കുറിച്ചുകൂടി ആലോചിക്കണം. സ്‌കില്‍ ഡെവലപ്‌മെന്റിന് കേരളത്തില്‍ പുതിയ കേന്ദ്രങ്ങള്‍ ആവശ്യമുണ്ട്. വിദേശങ്ങളിലെ തൊഴില്‍ സാഹചര്യങ്ങളും നിയമങ്ങളും കര്‍ക്കശമായിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss