|    Apr 25 Tue, 2017 8:08 pm
FLASH NEWS

അനധികൃത മൊബൈല്‍ ടവര്‍; പഞ്ചായത്ത് ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്

Published : 26th November 2016 | Posted By: SMR

തളിപ്പറമ്പ്:  മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവറിനു അനുമതി നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് വിജിലന്‍സ് സംഘം നടുവില്‍ പഞ്ചായത്ത് ഓഫിസില്‍ പരിശോധന നടത്തി. നടുവില്‍ പടിഞ്ഞാറ് ടെലിഫോണ്‍ എക്‌സചേഞ്ചിനു സമീപത്തെ സ്ഥലത്താണ് പുതിയ ടവറിനായി അനുമതി നല്‍കിയത്. ഇതിനടുത്താണ് അങ്കണവാടിയും നിരവധി ആളുകള്‍ താമസിക്കുന്ന കോളനിയും. ടവറിന്റെ പ്രവൃത്തിക്കായി കരാറുകാര്‍ എത്തിയപ്പോള്‍ പ്രദേശവാസികള്‍ സംഘടിച്ച് നിര്‍മാണം തടഞ്ഞിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെയാണ് നടുവില്‍ പഞ്ചായത്ത് ഭരണസമിതി മാനദണ്ഡങ്ങള്‍ പരിശോധിക്കാതെ ടവറിനു അനുമതി നല്‍കിയത്. പഞ്ചായത്തില്‍ സമര്‍പ്പിച്ച പ്ലാനില്‍ 10 മീറ്ററിനുള്ളില്‍ സ്ഥിതിചെയ്യുന്ന അങ്കണവാടിയും കോളനിയുടെ വിവരവും രേഖപ്പെടുത്തിയിരുന്നില്ല. ഭരണസമിതി യോഗത്തില്‍ ആലോചിക്കാതെയും ചര്‍ച്ച ചെയ്യാതെയുമാണ് അനുമതി നല്‍കിയത്. ഇതിനെതിരേ വാര്‍ഡ് മെംബര്‍ ഷീബ ജയരാജന്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് എസ്‌ഐ സി വി വിജയന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം പഞ്ചായത്ത് ഓഫിസിലെത്തി രേഖകള്‍ പരിശോധിക്കുകയും സെക്രട്ടറിയെയും മറ്റു ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുകയും ചെയ്തത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day