|    Feb 21 Wed, 2018 6:50 pm
FLASH NEWS

അനധികൃത മല്‍സ്യബന്ധനം സജീവം

Published : 21st January 2017 | Posted By: fsq

 

ഹരിപ്പാട്: നദികളിലും തോടുകളിലും മല്‍സ്യസമ്പത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അഡാക്കിന്റെ സഹായത്തോടെ മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും അനധികൃതമധ്യ ബന്ധനം തടയുകയും ചെയ്തു കൊണ്ടിരിക്കെ ജലാശയങ്ങളില്‍ അനധികൃത മല്‍സ്യബന്ധനം സജീവമായി. കരുവറ്റ, ചെറുതന, തകഴി, വീയപുരം, ചെന്നിത്തല തുടങ്ങി നിരവധി പ്രദേശങ്ങളിലാണ് അനധികൃത മധ്യബന്ധനം നടക്കുന്നത്. ഫിഷറീസ്ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പോലിസിന്റെ സഹായത്തോടെ പരിശോധനകള്‍ നടത്തി പെരുംകൂട്, വലകള്‍, മുപ്പല്ലി തുടങ്ങി അനധികൃത മല്‍സ്യബന്ധനത്തിനുപയോഗിക്കുന്ന സാമഗ്രികള്‍ പിടിച്ചെടുക്കുന്നുണ്ടെങ്കിലും അനധികൃത മല്‍സ്യബന്ധനത്തിന് യാതൊരുകുറവുമില്ല. മല്‍സ്യലഭ്യത വന്‍തോതില്‍ കുറയുന്നതിനൊപ്പം വംശനാശ ഭീഷണി നേരിടുന്ന അളവില്‍ വന്‍തോതില്‍ കുറവ് അനുഭവപ്പെടുന്ന മല്‍സ്യങ്ങളെ രാപകലില്ലാതെജലാശയങ്ങളില്‍ നിന്നു കൊള്ളയടിക്കുകയാണ്. നദിക്കു കുറുകെ ഒഴുക്കു വലകള്‍ സ്ഥാപിച്ച് മീന്‍ പിടിക്കുന്നത് വിരിഞ്ഞുവരുന്ന കുഞ്ഞുങ്ങള്‍ പോലും വന്‍തോതില്‍ നശിക്കുന്നതിനിടയാക്കുന്നു. ഒതുക്കു വലകളിലൂടെയുള്ള ബന്ധനവുംകുറവല്ല. പരിശോധനകള്‍ വ്യാപകമായി നടക്കുമ്പോള്‍  തന്നെ തമിഴ്‌നാട്, കര്‍ണാടക അന്യ സംസ്ഥാനത്തു നിന്ന് എത്തി തോണികളിലൂടെ മല്‍സ്യബന്ധനം നടത്തുന്നവരും നിരവധിയാണ്. പിടിക്കപ്പെട്ടാലും ഇവര്‍ക്കെതിരെ നടപടികളുണ്ടാവാറില്ല. വലകളില്‍ രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്തിമല്‍സ്യം പിടിക്കുന്നതിനാല്‍ പ്രാദേശിക തൊഴിലാളികള്‍ക്ക് ലഭിക്കുന്നതില്‍ കൂടുതലാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss