|    Oct 16 Tue, 2018 3:59 pm
FLASH NEWS

അനധികൃത മദ്യ വില്‍പ്പനകേന്ദ്രം അടച്ചുപൂട്ടുന്നതു വരെ സമരരംഗത്ത് ഉറച്ചുനില്‍ക്കും: വിമന്‍സ് ഇന്ത്യാ മ്യൂവ്‌മെന്റ്

Published : 24th January 2017 | Posted By: fsq

 

ആലപ്പുഴ: ചുങ്കം പാലത്തിനു സമീപത്തെ അനധികൃത മദ്യഷാപ്പ് അടച്ചുപൂട്ടുന്നതുവരെ സമരരംഗത്ത് ഉറച്ചുനില്‍ക്കുമെന്ന് വിമന്‍സ് ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. മദ്യം മാനവരാശിക്കെതിരാണ്. ഇതുമൂലം ഏറെ കഷ്ടപ്പെടുന്നത് സ്ത്രീ ജനങ്ങളാണ്. വീടുകളില്‍ മദ്യപരുടെ ആക്രമണത്തിനിരയാവുന്ന സ്ത്രീകള്‍ മദ്യവില്‍പന ശാല ഇവിടെ യാഥാര്‍ഥ്യമാവാന്‍ ആഗ്രഹിക്കുന്നവരല്ല. ജനവാസകേന്ദ്രത്തിലെ അനധികൃത മദ്യവില്‍പ്പനകേന്ദ്രം അടച്ചുപൂട്ടുന്നതിനു സ്ത്രീകളെ സമരസജ്ജരാക്കും. സ്ത്രീകളെ അണിനിരത്തിയുള്ള ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് റഹിയാനത്ത് സുധീര്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ഷൈലജ ഹുസൈന്‍, ജനറല്‍ സെക്രട്ടറി സജീന കോയൂപ്പൂ, സെക്രട്ടറി സീനത്ത് സുല്‍ഫി, ഖജാഞ്ചി ഹിദായത്ത് ഷമീര്‍ പങ്കെടുത്തു. സമാധാന അന്തരീക്ഷം തകര്‍ക്കരുത്ആലപ്പുഴ: ജനവാസ മേഖലയായ ആലപ്പുഴ ചുങ്കപ്പാലത്തിന് സമീപം പ്രവര്‍ത്തനമാരംഭിച്ച ബീവറേജസ് കോര്‍പറേഷന്റെ ഔട്ട് ലെറ്റ് അവിടെ നിന്ന് മാറ്റണമെന്നും ആ മേഖലയില്‍ നിലനിന്ന് വരുന്ന സമാധാന അന്തരീക്ഷം തകര്‍ക്കരുത് എന്നും ആലപ്പുഴ പഴവങ്ങാടി യങ് മെന്‍സ് മുസ്്‌ലിം അസോസിയേഷന്‍ (പിവൈഎംഎംഎ) യോഗം ആവശ്യപ്പെട്ടു. ആ മേഖലയിലെ ജനങ്ങള്‍ക്ക് അവിടെ ആവശ്യമുള്ളത് ഒരു മാവേലി സ്‌റ്റോറോ നീതി സ്‌റ്റോറോ ആണ്. ഇതിന് പകരം മദ്യ വില്‍പന കേന്ദ്രം വരുന്നത് അംഗീകരിക്കാനാവില്ല.പ്രസിഡന്റ് കെ എസ് മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സിദ്ധീഖ് ഇസ്മയില്‍, ഷിഹാബ് എസ്, ടി എ വാഹിദ്, ഷാജി പടിപ്പുരക്കല്‍ നിസാര്‍, അഫ്‌സല്‍ കെ, നൗഷാദ് പടിപ്പുരക്കല്‍, സലിം പൊന്നൂസ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss