|    Apr 28 Fri, 2017 5:46 pm
FLASH NEWS

അനധികൃത മദ്യവും നിരോധിത പാന്‍മസാലയും പിടികൂടി

Published : 9th November 2016 | Posted By: SMR

കണ്ണൂര്‍: കണ്ണൂരില്‍ എക്‌സൈസ് സംഘം 90 ലിറ്റര്‍ അനധികൃത മദ്യവും നിരോധിത പാന്‍മസാലയും പിടികൂടി. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ട്രെയിനിലും ഹൈവേയിലും നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഗോവ, മാഹി എന്നിവിടങ്ങളില്‍ നിന്നാണ് മദ്യം കടത്തിയത്. കണ്ണൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐടി രാഗേഷും സംഘവും നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യവും നിരോധിത പാന്‍മസാലയും പിടികൂടിയത്. കണ്ണൂര്‍ ചൊവ്വയിലെ ഹൈവേയില്‍ നടത്തിയ പരിശോധനയില്‍ മാഹിയില്‍ നിന്ന് ഓട്ടോയില്‍ കടത്തിയ 72 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. ഒാേട്ടാ ഓടിച്ചിരുന്ന ചാലാട് സ്വദേശി സരുണിനെ കസ്റ്റഡിയിലെടുത്തു. ആര്‍പിഎഫുമായി സഹകരിച്ച് ട്രെയിനില്‍ നടത്തിയ പരിശോധനയിലാണ് ഗോവയില്‍ നിന്ന് കടത്തിയ 18 ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തത്. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. എന്നാല്‍ മദ്യം കടത്തിയയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചാക്കിലൊളിപ്പിച്ച 1220 പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളും കണ്ടെടുത്തു. പ്രിവന്റീവ് ഓഫിസര്‍ ആര്‍ മോഹന്‍ദാസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി നിഷാദ്, ജോര്‍ജ് ഫെര്‍ണാണ്ടസ്, ഷൈബി കുര്യന്‍, എക്‌സൈസ് െ്രെഡവര്‍ കെ ബിനീഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day