|    Oct 20 Fri, 2017 10:36 am
FLASH NEWS

അനധികൃത മണ്ണെടുപ്പ് : അവധിക്കാല സ്‌ക്വാഡുകള്‍ സജീവം

Published : 12th October 2016 | Posted By: Abbasali tf

കൊല്ലം:അനധികൃത മണ്ണെടുപ്പും ഖനനവും വയല്‍ നികത്തലും തടയുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം എല്ലാ താലൂക്കുകളിലും തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ അവധിക്കാല സ്‌ക്വാഡുകള്‍ സജീവമായി. ഇതിന്റെ ഭാഗമായി പുനലൂര്‍ തഹസില്‍ദാര്‍ ബി ശശികുമാറിന്റെ നേതൃത്വത്തില്‍ വാളക്കോട് വില്ലേജില്‍ എസ്‌കവേറ്റര്‍ പിടിച്ചെടുത്തു. പുനലൂര്‍ വില്ലേജില്‍ ടിപ്പറും എസ്‌കവേറ്ററും പിടിച്ചെടുത്തിരുന്നു. വാഹനങ്ങള്‍ തുടര്‍നടപടിക്കായി പുനലൂര്‍ പോലിസ് സ്‌റ്റേഷന് കൈമാറി. ആയിരന്നൂര്‍ വില്ലേജില്‍ വിളക്കുപാറയില്‍ അനധികൃത മണ്ണെടുപ്പ് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിരോധന ഉത്തരവ് നല്‍കി. തുടര്‍ന്നും അവധിക്കാല സ്‌ക്വാഡുകള്‍ രാവും പകലും പ്രവര്‍ത്തന നിരതമായിരിക്കുമെന്നും ജില്ലാ കലക്ടര്‍ ടി മിത്ര പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക