|    Jan 21 Sat, 2017 3:33 am
FLASH NEWS

അനധികൃത മണല്‍ക്കടത്ത്;ഒരാള്‍ പിടിയില്‍

Published : 13th October 2016 | Posted By: Abbasali tf

കാസര്‍കോട്: തളങ്കര ബാങ്കോട് പുഴയില്‍ അനധികൃത മണലൂറ്റുന്നതിനിടയില്‍ പോലിസ് നടത്തിയ റെയ്ഡില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. അഞ്ച് പേര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. രാത്രി മുതല്‍ പുലര്‍ച്ച വരെ ബാങ്കോട് പുഴയില്‍ നിന്ന് മണലൂറ്റുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് സിഐ അബ്ദുര്‍റഹീമിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് അന്യസംസ്ഥാന തൊഴിലാളിയെ കസ്റ്റഡിയിലെടുത്തത്. കൂടെയുണ്ടായിരുന്നവരാണ് ഓടി രക്ഷപ്പെട്ടത്. പുഴയില്‍ നിന്ന് വന്‍തോതില്‍ മണലൂറ്റിയ ശേഷം ടിപ്പര്‍ ലോറികളില്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുകയാണ് മണല്‍ മാഫിയകളുടെ രീതിയെന്ന് പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക