|    Nov 12 Mon, 2018 11:16 pm
FLASH NEWS

അനധികൃത ബഹുനില കെട്ടിടം പൊളിച്ച്കളയാന്‍ കോര്‍പറേഷന്‍ രംഗത്ത്

Published : 8th June 2017 | Posted By: fsq

 

തൃശൂര്‍: തൃശൂര്‍ ആശുപത്രി-ഹൈറോഡ് ജങ്ഷനിലെ മൂന്ന് നില അനധികൃത നിര്‍മാണം പൊളിച്ചുകളയാന്‍ തൃശൂര്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കി. സ്വരാജ് റൗണ്ടില്‍ സിഎംഎസ് സ്‌കൂളിന് സമീപം പണിത നാല് നിലക്കെട്ടിടത്തില്‍ അനധികൃതനിര്‍മാണമില്ലെന്നാണ് ടൗണ്‍പ്ലാനിങ്ങ് വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇതോടെ കോര്‍പറേഷന്‍ നഗരാസൂത്രണ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ എം ആര്‍ റോസിലിയുടെ പരാതിക്ക് ഫലം കണ്ടു. ഹൈറോഡ് ജങ്ഷനിലേയും സ്വരാജ് റൗണ്ടിലേയും അനധികൃത നിര്‍മാണങ്ങള്‍ പരിശോധിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ടൗണ്‍പ്ലാനങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം ആര്‍ റോസിലി മേയ് 9നും മേയ് 15നും ടൗണ്‍പ്ലാനര്‍ക്ക് കത്തുനല്‍കിയിട്ടും മാനിക്കപ്പെട്ടില്ല. നടപടിയും ഉണ്ടായില്ല. തുടര്‍ന്ന ടൗണ്‍പ്ലാനര്‍ തന്നെ അവഹേളിക്കുന്നതായി കാണിച്ചും നടപടി ആവശ്യപ്പെട്ടും മേയ് 30ന് മേയര്‍ക്കും സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം ഔദ്യോഗികമായി അസി.എഞ്ചിനീയര്‍ ഒപ്പിട്ട മറുപടി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന് ലഭിച്ചത്. പ്ലാനിങ്ങ് കമ്മിറ്റി ചെയര്‍മാന്റെ കീഴിലുള്ള ഉദ്യോഗസ്ഥനായിട്ടും അവരുടെ പരാതിയില്‍ നേരില്‍കണ്ട് വിശദീകരണം നല്‍കാന്‍ പോലും ടൗണ്‍ പ്ലാനറും തയ്യാറായില്ല.2.9 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ രണ്ട് നിലകെട്ടിടത്തിന് അനുമതി വാങ്ങി നിര്‍മ ാണം നടത്തിയശേഷം മുന്നില്‍വിട്ട 5.5 മീറ്റര്‍ വീതിയിലും 5.5 മീറ്റര്‍ നീളത്തിലും ഇരുമ്പും ഉരുക്കും ഉപയോഗിച്ച് മൂന്ന് നിലകളില്‍ 1000ല്‍പരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അനധികൃതനിര്‍മാണം നടത്തിയെന്നാണ് ടൗ ണ്‍പ്ലാനിങ്ങ് വിഭാഗത്തിന്റെ തന്നെ കണ്ടെത്തല്‍. സിഎ ംഎസിനുസമീപം പടിഞ്ഞാറെ പ്രദക്ഷിണ വഴിയിലാകട്ടെ രണ്ട് നില ഓട് മേഞ്ഞ കെട്ടിടം നാലു നിലകളില്‍ കോണ്‍ക്രീറ്റ് കെട്ടിടമാക്കിയാണ് പുതുക്കി പണിതത്. സമീപകാലത്ത് ആദ്യമായാണ് ഒരനധികൃത നിര്‍മാണം പൊളിക്കാന്‍ നോട്ടീസ് നല്‍കുന്നതുതന്നെ. ഒറ്റ കെട്ടിടവും പൊളിച്ച് കളഞ്ഞ അനുഭവവുമില്ല. ചീഫ് ടൗണ്‍പ്ലാനറുടെ വിജിലന്‍സ് വിഭാഗം-നഗരത്തില്‍ നടത്തിയ പരിശോധനയില്‍ 72 കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് കണ്ടെത്തിയതില്‍ നടപടിക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടും ഒറ്റകെട്ടിടത്തിനെതിരേയും എല്‍ഡിഎഫ് ഭരണം നടപടി എടുത്തിട്ടില്ല. അതില്‍ 50 കെട്ടിടങ്ങള്‍ നിയമവിരുദ്ധമായി ക്രമവല്‍ക്കരിച്ചു നല്‍കുകയും ചെയ്തു. മുന്‍ കൗണ്‍സിലര്‍ ജോണ്‍ കാഞ്ഞിരത്തിങ്കല്‍, അനധികൃതമായി നിര്‍മിച്ച 34 കെട്ടിടങ്ങള്‍ കണ്ടെത്തി ചിത്രം സഹിതം പരാതി നല്‍കിയിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. കിഴക്കേകോട്ട ജങ്്ഷനില്‍ 6.07 സെന്റ് സ്ഥലം സ്വകാര്യ വ്യക്തി കൈയേറി ഇരുമ്പ് വേലി കെട്ടിയെടുത്തത്. തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എം പി ശ്രീനിവാസന്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss