|    Dec 11 Mon, 2017 10:38 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

അനധികൃത ബലപ്പെടുത്തല്‍; തമിഴ്‌നാട് നീക്കം പൊളിഞ്ഞു ഉപസമിതി മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു

Published : 27th August 2016 | Posted By: SMR

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബലപ്പെടുത്തല്‍ ജോലികള്‍ നടത്താന്‍ തമിഴ്‌നാടിന്റെ ആസൂത്രിത നീക്കം. സ്പി ല്‍വേയുടെ സമീപത്തെ അറ്റകുറ്റപ്പണികളുടെ മറവില്‍ അണക്കെട്ടില്‍ അനധികൃത ബലപ്പെടുത്തല്‍ ജോലികള്‍ നടത്താനുള്ള നീക്കമാണു നടത്തിയത്. ഇതിനാവശ്യമായ നിര്‍മാണസാമഗ്രികള്‍ എത്തിക്കുന്നതിനുള്ള എസ്റ്റിമേറ്റ് കഴിഞ്ഞ 12ന് ചേര്‍ന്ന ഉപസമിതി യോഗത്തില്‍ തമിഴ്‌നാട് സമര്‍പ്പിച്ചിരുന്നു. എന്നാ ല്‍, പണികള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ പതിന്‍മടങ്ങാണ് തമിഴ്‌നാട് നല്‍കിയ എസ്റ്റിമേറ്റില്‍ ഉണ്ടായിരുന്നത്. ഇതോടെ ഇതിന്‍മേല്‍ തീരുമാനമെടുക്കാ ന്‍ യോഗം ഉപസമിതി ചെയര്‍മാന്‍ ഹരീഷ് ഗിരീഷ് ഉമ്പര്‍ജിക്ക് എസ്റ്റിമേറ്റ് കൈമാറി. ചെയര്‍മാന്റെ പരിശോധനയില്‍ ഇത്രയധികം സാധനസാമഗ്രികള്‍ അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമില്ലെന്നു കണ്ടെത്തിയിരുന്നു.
എന്നാല്‍, ഇന്നലെ ചേര്‍ന്ന യോഗത്തിലും സ്പില്‍വേയിലെ അറ്റകുറ്റപ്പണികള്‍ക്കായി സാധനസാമഗ്രികള്‍ എത്തിക്കുന്നതിന് ഉപസമിതിയുടെ അനുമതി തമിഴ്‌നാട് ആവശ്യപ്പെട്ടു. എന്നാല്‍, ഉപസമിതി ഇക്കാര്യത്തില്‍ തടസ്സവാദം ഉന്നയിച്ചു. ഇതോടെ തമിഴ്‌നാടിന്റെ ആവശ്യപ്രകാരം തീരുമാനം ഉപസമിതി മേല്‍നോട്ടസമിതിക്ക് വിട്ടു. മാത്രമല്ല, പ്രധാന അണക്കെട്ടിന്റെ ഒരുഭാഗത്ത് അരമതിലിന് ഉയരക്കുറവുള്ളതിനാല്‍ ഇവിടെ അറ്റകുറ്റപ്പണി നടത്താന്‍ ഉപസമിതി തമിഴ്‌നാടിന് അനുമതി ന ല്‍കിയിരുന്നു. ആഴ്ചകള്‍ പിന്നിട്ടിട്ടും ഈ പണികള്‍ നടത്തുന്നതിന് തമിഴ്‌നാട് തയ്യാറായിട്ടില്ല.
ഇന്നലെ അണക്കെട്ടിലെത്തിയ ഉപസമിതി സീപ്പേജ് വെള്ളത്തിന്റെ അളവ് ശേഖരിച്ചു. ഇത്തവണ കാലവര്‍ഷം തുടങ്ങിയശേഷം ആദ്യമായാണ് ശേഖരിക്കുന്നത്. മിനിറ്റില്‍ 32 ലിറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍നിന്നു സീപ്പേജായി പുറത്തേക്കു വരുന്നത്.
ഇന്നലെ രാവിലെയാണ് ഹരീഷ് ഗിരീഷ് ഉമ്പര്‍ജി ചെയര്‍മാനും ജലവിഭവ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ് ഡാനിയേല്‍, എന്‍ എസ് പ്രസീദ്, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സബ് ഡിവിഷനല്‍ എന്‍ജിനീയര്‍ സാം ഇര്‍വിന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മാധവന്‍ എന്നിവര്‍ അംഗങ്ങളുമായ ഉപസമിതി പരിശോധനയ്ക്കായി അണക്കെട്ടില്‍ എത്തിയത്. അടുത്ത മാസം ഒമ്പതിന് വീണ്ടും അണക്കെട്ടില്‍ പരിശോധന നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക