|    Apr 28 Fri, 2017 2:06 am
FLASH NEWS

അനധികൃത ഫാം അടച്ചു പൂട്ടാന്‍ ആര്‍ഡിഒ ഉത്തരവ്

Published : 29th November 2016 | Posted By: SMR

അയ്യന്തോറള്‍: അയ്യന്തോള്‍ പുതൂര്‍ക്കര ഐക്യനഗറില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പന്നി-കോഴി ഫാം അടച്ചു പൂട്ടാന്‍ ആര്‍ഡിഒ ഉത്തരവിട്ടു. കല്ലൂര്‍ വീട്ടില്‍ കാക്കു ജോസഫ്, മകന്‍ ജോമോന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫാമിനെതിരെ കാലങ്ങളായി നിലനില്‍ക്കുന്ന പരാതിയെ തുടര്‍ന്നാണ് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ നടപടി. 10 ദിവസത്തിനകം ഫാം അടച്ചു പൂട്ടാനാണ് ഉത്തരവ്. 45ഓളം കുടുംബങ്ങള്‍ക്ക് ദുരിതം സമ്മാനിക്കുന്ന ഫാമിനെതിരെ നിരന്തരം പരാതികളുടെ അടിസ്ഥാനത്തില്‍ 2015 ആഗസ്റ്റില്‍ ഫാം  പൂട്ടാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ തുടര്‍ന്നും പ്രവര്‍ത്തിച്ചു വരുന്നതിനെതിരെ നാട്ടുകാര്‍ സമരത്തിലായിരുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫാം മൂലം സമീപത്തെ പാടശേഖരങ്ങളും ജലസ്രോതസുകളും മലിനമാകുന്നതായും പരാതിയുണ്ടായിരുന്നു.ാേ

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day