|    Feb 18 Sun, 2018 12:17 pm
FLASH NEWS

അനധികൃത പാറഖനന മേഖലയില്‍ പോലിസ് റെയ്ഡ്‌

Published : 28th January 2017 | Posted By: fsq

 

കൊട്ടാരക്കര:മൈലം-താമരക്കുടി റോഡില്‍ ആക്കവിള ജങ്ഷനു സമീപം അനധികൃത പാറഖനനം നടത്തുന്ന സ്ഥലത്ത് നിന്ന് ജലാസ്റ്റിന്‍ സ്റ്റിക്കുകളടക്കമുള്ളവ പോലിസ് പിടിച്ചെടുത്തു. ദേവപ്രസാദ് എന്നയാള്‍ അനധികൃതമായി പാറഖനനം നടത്തുന്നതായി കൊല്ലം റൂറല്‍ എസ്പി എസ് സുരേന്ദ്രന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കൊട്ടാരക്കര ഡിവൈഎസ്പി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിയമാനുസരണമുള്ള ലൈസന്‍സോ, പാസ്സോ ഇല്ലാതെ അലക്ഷ്യമായി സൂക്ഷിച്ചിരുന്ന മുന്നൂറോളം ജലാസ്റ്റിന്‍ സ്റ്റിക്കുകളും നാനൂറോളം ഡിറ്റനേറ്ററുകളും 2500ഓളം —മീറ്റര്‍ ഫ്യൂസ്‌വയറുകളുമാണ് കണ്ടെടുത്തത്. പാറ കയറ്റികൊണ്ടിരുന്ന ടിപ്പര്‍ലോറികളും പാറ പൊട്ടിച്ചുകൊണ്ടിരുന്ന ഹുണ്ടായി ഇനത്തില്‍പ്പെട്ട രണ്ട് എസ്‌കവേറ്ററുകളും പോലിസ് കസ്റ്റഡിയിലെടുത്തു. ദേവപ്രസാദ്, സുരേഷ് കൂടാതെ മറ്റ് ഏഴോളം പേരെ പ്രതിയാക്കി കൊട്ടാരക്കര പോലിസ് എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സസ് നിയമ പ്രകാരം കേസെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss