|    Sep 25 Tue, 2018 3:33 pm
FLASH NEWS

അനധികൃത പാറഖനനവും മണ്ണെടുപ്പും തുടരുന്നു; അധികൃതര്‍ മൗനത്തില്‍

Published : 25th January 2017 | Posted By: fsq

 

ആയൂര്‍: അനധികൃതമായി പാറ ഖനനം നടത്തലും മണ്ണെടുപ്പും നിര്‍ബാധം തുടര്‍ന്നിട്ടും അധികൃതര്‍ക്ക് നിസംഗത. വെളിനല്ലൂര്‍ വില്ലേജില്‍ മുളയറച്ചാലില്‍ ആണ് ആനധികൃത പാറഖനനം നടക്കുന്നത്. മുളയറച്ചാല്‍ എന്‍ജിനീയറിങ് കോളജിന് സമീപത്തുള്ള സ്വകാര്യ ക്രഷര്‍ യൂനിറ്റിനോട് ചേര്‍ന്നാണ് ഖനനം നിര്‍ബാധം തുടരുന്നത്. ക്രഷറിനോട് ചേര്‍ന്നുള്ള രണ്ട് ഏക്കറോളം വസ്തുവിലാണ് പാറഖനനവും മണ്ണെടുപ്പും നടക്കുന്നത്.സ്വാകാര്യ ക്രഷര്‍ ഉടമയുടെ അധീനതയിലുള്ളതും അതിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ വക തരിശ് ഭൂമിയിലുമാണ് ഇപ്പോള്‍ പാറഖനനം നടത്തുന്നത്. കോടതി ഉത്തരവ് മാനിച്ച് സംസ്ഥാനത്ത് ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടും ഇവിടെ കോടതി ഉത്തരവ് വരെ കാറ്റില്‍ പറത്തി രാത്രിയിലും പകലും ഖനനം നടക്കുകയാണ്. എന്നാല്‍ പാറഖനനം ചെയ്യുവാനോ മണ്ണെടുക്കുവാനോ ക്രഷറിന് നിയമാനുസൃതം അനുമതി ഇല്ലാ എന്നുള്ളതും ശ്രദ്ധേയമാണ്.വര്‍ഷങ്ങളായി പാറഖനനവും മണ്ണെടുപ്പും നടത്തുന്നതില്‍ പരിസ്ഥിതിക്കും പ്രദേശവാസികള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. വര്‍ഷങ്ങളായി അനുമതി ഇല്ലാതെ ഇവിടെ പാറ ഖനനവും മണ്ണെടുപ്പും നടത്തിയിട്ടും വെളിയൂര്‍ വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നില്ലായെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss