|    Nov 16 Fri, 2018 8:48 am
FLASH NEWS

അനധികൃത പാര്‍ക്കിങ്: നിര്‍ത്തിയിട്ട ലോറിയില്‍ ബൈക്കിടിച്ച് യുവാവിന് ഗുരുതരപരിക്ക്‌

Published : 11th March 2018 | Posted By: kasim kzm

തേഞ്ഞിപ്പലം: ദേശീയപാതയില്‍ ചേളാരി ഐഒസി പ്ലാന്റിന് മുമ്പില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത സിലിണ്ടര്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായ പരുക്കേറ്റു. കൊളപ്പുറം ഇരുമ്പുചോല സ്വദേശി സാദിഖ് (21) നാണ് പരിക്കേറ്റത് .
സാദിഖിനെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി . ദേശീയപാത മേലെ ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്ലാന്റിന് മുന്‍വശം ഇന്നലെ പകല്‍ പതിനൊന്നോടെയാണ് സംഭവം. താഴെ ചേളാരി ഭാഗത്തു നിന്നു വന്ന ബൈക്ക്  റോഡില്‍ നിര്‍ത്തിയിട്ട സിലിണ്ടര്‍ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. ഇതേ സമയം മറ്റൊരു സിലിണ്ടര്‍ ലോറിയും ദേശിയ പാതയില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്നു.
നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇരു ലോറികളും തേഞ്ഞിപ്പലം പൊലീസ് പിടികൂടുകയും സ്‌റ്റേഷനിലേക്ക് മാറ്റുകയും ചേയ്തു. സിലിണ്ടര്‍ ലോറികള്‍ക്ക് പ്ലാന്റിനകത്തു തന്നെ പ്രത്യേക  പാര്‍ക്കിംഗ് ഏരിയ ഉണ്ടെന്നിരിക്കേയാണ് ദേശീയ പാതയോരത്ത് അനധികൃതമായി പാര്‍ക്ക് നിത്യസംഭവമാണ്.
ദേശീയപാതയില്‍ ഇടിമുഴിക്കലിനും തലപ്പാറയ്ക്കും ഇടയില്‍ അനധികൃത പാര്‍ക്കിങ് നിരോധിക്കാന്‍ എംഎല്‍എ വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മൂന്നു മാസം കഴിഞ്ഞിട്ടും തീരുമാനം നടപ്പാക്കാനായില്ല.
റോഡിലെ അനധികൃത പാര്‍ക്കിങ് വിദ്യാര്‍ഥികളടക്കം കാല്‍ നടയാത്രക്കാരെയും പ്രയാസത്തിലാക്കുകയും ഗതാഗതകുരുക്കിന് വഴി വെക്കുകയും ചെയ്യുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss