|    Jun 24 Sat, 2017 12:43 pm
FLASH NEWS

അനധികൃത പാര്‍ക്കിങ്; നഗരത്തില്‍ ഗതാഗത തടസ്സം പതിവാകുന്നു

Published : 18th October 2016 | Posted By: Abbasali tf

പത്തനംതിട്ട: അനധികൃത പാര്‍ക്കിങ് മൂലം നഗരത്തില്‍ ഗതാഗത തടസ്സം പതിവാകുന്നു. സെന്‍ട്രല്‍ ജങ്ഷനിലാണ് ഗതാഗതക്കുരുക്കു മൂലം യാത്രക്കാര്‍ ദുരിതത്തിലാവുന്നത്. മസ്ജിദ് ജങ്ഷന്‍ മുതല്‍ സെന്‍ട്രല്‍ ജങ്ഷന്‍ വരെയുള്ള ഭാഗത്ത് അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തുന്നതാണ് ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. ഇതിന് പുറമെ കോളജ് റോഡില്‍ പോസ്റ്റ് ഓഫിസ് ജങ്ഷന്‍, അബാന്‍, സിവില്‍ സ്‌റ്റേഷന്‍ ഭാഗങ്ങളിലും ഗതാഗത പ്രശ്‌നങ്ങളുണ്ടാവുന്നു. ടി കെ റോഡിലുണ്ടാവുന്ന ഗതാഗത പ്രശ്‌നങ്ങള്‍ ജനറല്‍ ആശുപത്രിയിലേക്കുള്ള ആംബുലന്‍സ് അടക്കമുള്ള  വാഹനങ്ങളുടെ യാത്രയ്ക്കും തടസ്സമാവാറുണ്ട്. ഇതിന് പുറമെ മാര്‍ക്കറ്റ് റോഡില്‍ ഇരു ചക്രവാഹനങ്ങളുടെ പാര്‍ക്കിങ്. നഗരത്തില്‍ പ്രഖ്യാപിച്ച സേഫ് സോണിന്റെ ഭാഗമായി ട്രാഫിക് പോലിസ് സ്ഥാപിച്ച നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ പലതും വ്യാപാരികള്‍ മുറിച്ചു മാറ്റുകയും ചെയ്തു. നഗരത്തിലും പ്രധാന ഇടനാഴികളിലും മുപ്പതോളം സൂചന ബോര്‍ഡുകളാണ് സ്ഥാപിച്ചിരുന്നത്.  ഇവയില്‍ അഞ്ചെണ്ണം മാത്രമാണ് അവശേഷിക്കുന്നത്.  സൂചന ബോര്‍ഡുകള്‍ മുറിച്ചു മാറ്റുന്ന വ്യാപാരികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് പോലിസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക