|    Oct 19 Thu, 2017 2:52 pm
FLASH NEWS

അനധികൃത പാര്‍ക്കിങ്: നഗരത്തില്‍ ഗതാഗത തടസ്സം പതിവാകുന്നു

Published : 1st November 2016 | Posted By: SMR

പത്തനംതിട്ട:  അനധികൃത പാര്‍ക്കിങ് മൂലം ഗതാഗത തടസ്സം പതിവാകുന്നു. നഗരത്തിലെ പ്രധാന  റോഡായ ടി.കെ റോഡില്‍ അബാന്‍ ജങ്ഷനിലാണ്  അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഈ മേഖലിയില്‍ ട്രാഫിക് പോലിസ് നോ പാര്‍ങ് ബോര്‍ഡ് പുതിയതായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിന് സമീപത്തായിട്ടാണ് പലരും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. നഗരത്തില്‍ ഏറ്റവും കൂടുതല്‍ തിരക്ക്  അനുഭവപ്പെടുന്നത്   ഈ മേഖലയിലാണ്. ഞായറാഴ്ച ദിവസങ്ങളില്‍ ഇവിടെ ഗതാഗത പ്രശ്‌നങ്ങള്‍ രൂക്ഷമാവും. സിനിമ തിയേറ്ററുകളില്‍ എത്തുന്നവരുടെ വാഹനങ്ങളാണ് ഇവിടെ കൂടുതലായും പാര്‍ക്ക് ചെയ്യുന്നത്. കാല്‍നടയാത്രക്കാര്‍ക്കുള്ള റോഡിന്റെ വശത്തും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നുണ്ട്.  അബാന്‍ ജങ്ഷനില്‍ ഗതാഗതം തടസ്സപ്പെടുന്നതോടെ സെന്‍ട്രല്‍ ജങ്്ഷന്, സ്വകാര്യ ബസ് സ്റ്റാന്റ്, കണ്ണങ്കര എന്നിവിടങ്ങളും ഗതാഗതക്കുരുക്കില്‍പ്പെടും.  പിന്നീട് കൂടുതല്‍ പോലിസിനെ എത്തിച്ചാണ് ഇവിടെ പ്രശ്‌നം പരിഹരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക