|    Jan 21 Sat, 2017 4:20 pm
FLASH NEWS

അനധികൃത പാചകവാതക ശേഖരം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

Published : 8th October 2016 | Posted By: Abbasali tf

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കോണത്തുകുന്നില്‍ അനധികൃത പാചകവാതക ശേഖരം പിടികൂടി. ലൈസന്‍സോ മറ്റ് രേഖകളോ ഇല്ലാതെ നടത്തിയിരുന്ന ഗോഡൗണില്‍ നിന്ന് പാചക വാതകം നിറച്ച 50 സിലിണ്ടറുകളും 45 കാലി സിലിണ്ടറുകളും ഇരിങ്ങാലക്കുട പോലിസ് പിടിച്ചെടുത്തു. സംഭവത്തില്‍ വെള്ളാങ്കല്ലൂര്‍ കുളിയാടന്‍ വര്‍ഗീസിനെ എസ്‌ഐ എം കെ സുരേഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തു. അപകടകരമായ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകളില്ലാതെയാണ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു. സ്ഥാപനത്തിന് മുന്നില്‍ സ്റ്റൗ റിപ്പയറിങ് എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് സിലിണ്ടറുകള്‍ സൂക്ഷിക്കുകയും വിതരണം നടത്തുകയും ചെയ്തിരുന്നത്. എഎസ്പി മെറിന്‍ ജോസഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് റെയ്ഡ് നടത്തിയത്. പ്രതിയെ ഇരിങ്ങാലക്കുട ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക