|    Mar 28 Tue, 2017 11:36 pm
FLASH NEWS

അനധികൃത പരോള്‍; ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

Published : 2nd July 2016 | Posted By: SMR

മുംബൈ: പല്ലവി പുര്‍കായസ്ത കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട സജാദ് മോഗലിന് പരോള്‍ അനുവദിച്ചതിന് അന്നത്തെ നാസിക് ജയില്‍ സൂപ്രണ്ട് ജെ എസ് നായികിനെ മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. പരോളിലിറങ്ങിയ പ്രതി ഒളിവിലാണ്. ഡെപ്യൂട്ടി ഐജി (ജയില്‍) രാജേന്ദ്ര ദാമ്‌നെയുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തത്.
ഇപ്പോള്‍ അമരാവതി ജയിലിന്റെ ചുമതലയുള്ള നായിക് മോഗലിന് പരോള്‍ നല്‍കുമ്പോള്‍ നാസിക് ജയിലിന്റെ സൂപ്രണ്ടായിരുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടുപേര്‍ക്ക് പരോള്‍ അനുവദിച്ചതിനു നായിക് വകുപ്പുതല അന്വേഷണം നേരിടുന്നുണ്ട്. ഇത്തരം കേസുകളില്‍ നിയമപ്രകാരം പരോള്‍ അനുവദിക്കാനാവില്ല.
അമ്മയുടെ അസുഖം ചൂണ്ടിക്കാട്ടിയാണ് ജമ്മുകഷ്മീരുകാരാനായ മോഗല്‍ പരോള്‍ സമ്പാദിച്ചത്. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും മോഗല്‍ തിരിച്ചെത്തിയില്ല. അഭിഭാഷകയായ പല്ലവി പുര്‍കായസ്ത (25) 2012 ആഗസ്ത് ഒമ്പതിനാണു സ്വന്തം വസതിയില്‍ കൊല്ലപ്പെട്ടത്.
മോഗലിന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചതായിരുന്നു കൊലപാതകത്തിനു കാരണം. പുര്‍കായസ്ത താമസിച്ച ഫഌറ്റ് കെട്ടിടത്തിലെ വാച്ച്മാനായിരുന്നു മോഗല്‍. ജീവപര്യന്തം തടവിനായിരുന്നു ഇയാളെ ശിക്ഷിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day