|    Oct 23 Mon, 2017 2:42 am

അനധികൃത പണമിടപാടെന്ന്; കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി

Published : 2nd July 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രി ജീവനക്കാര്‍ രോഗികളില്‍ നിന്ന് പണം വാങ്ങുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി.
ശസ്ത്രക്രിയ കഴിഞ്ഞ വാര്‍ഡുകളിലേക്കു രോഗികളെ കൊണ്ടുപോവുമ്പോള്‍ നഴ്‌സിങ് അസിസ്റ്റന്റുമാര്‍ പണം വാങ്ങുന്നുവെന്നും ആശുപത്രി വളപ്പിലെ ഗേറ്റുവഴി ആളുകളെ കടത്തിവിടുന്നതിന് അനധികൃതമായി പണം ഈടാക്കുന്നുവെന്നും ആരോപിച്ച് വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിജിലന്‍സ് സിഐ ബിജു വി നായരുടെ നേതൃത്വത്തില്‍ അന്വേഷണം സംഘം കുറുപ്പുന്തറ ലാന്‍ഡ് അക്വിസിഷന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പ്രേമലതയുടെ സന്നിധ്യത്തിലായിരുന്നു മിന്നല്‍ പരിശോധന. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയില്ലെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഡ്യൂട്ടിക്കുണ്ടായിരുന്ന ജീവനക്കാരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം സഘം ഒാഫിസ് രേഖകളും പരിശോധിച്ചു.
ഇതില്‍ ക്രമക്കേട് കണ്ടെത്താനായില്ല. എന്നാല്‍ ചിലര്‍ പണം കൈപ്പറ്റുന്നതായി സൂചന കിട്ടിയിട്ടുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക