|    May 27 Sat, 2017 6:16 am
FLASH NEWS

അനധികൃത നെയ്യ് നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ്: വ്യാജ നെയ്യ് പിടികൂടി

Published : 1st September 2016 | Posted By: SMR

കൊല്ലങ്കോട്: ചിറ്റൂര്‍-തത്തമംഗലം നഗരസഭാ’പരിധിയില്‍ അനധികൃതമായി നടത്തിവന്ന വ്യാജ നെയ്യ് നിര്‍മാണ കേന്ദ്രത്തില്‍ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. പരിശോധനയില്‍ വ്യാജനെയ്യ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന പാംഓയില്‍, മൃഗകൊഴുപ്പ്, ബട്ടര്‍ എന്നീ സാധനങ്ങള്‍ ആരോഗ്യവിഭാഗം പിടിച്ചെടുത്തു.
എവണ്‍ ഗായത്രി നറുനെയ്യ് എന്ന ബ്രാന്‍ഡിലാണ് ഈ നെയ്യ് വിപണിയില്‍ എത്തിച്ചിരുന്നത്. 50, 100, 200, 500 മിലി. പെറ്റ് ബോട്ടിലുകളാക്കി വച്ചിരുന്ന നെയ്യും നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന അസംസ്‌കൃത വസ്തുക്കളുമാണ് പിടിച്ചെടുത്തത്. ഈ സ്ഥാപനത്തിന് നഗരസഭ’ലൈസന്‍സ് ഉണ്ടായിരുന്നില്ല. നഗരസഭ പരിധിയിലെ മുട്ടിരിഞ്ഞിയില്‍ 13/230 നമ്പര്‍ വീട്ടില്‍ വച്ചാണ് നിര്‍മ്മാണം നടത്തിയിരുന്നത്. കൊശത്തറ ആറുമുഖന്‍ മകള്‍ ഗീതയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പിടിച്ചെടുത്ത സാധനങ്ങള്‍ ഭക്ഷ്യോപയോഗത്തിന് പറ്റിയതല്ലെന്ന സംശയം നിലനില്‍ക്കുന്നു. ആയതിനാല്‍ സാംപിള്‍ പരിശോധനക്കായി ഫുഡ് സേഫ്റ്റി അതോറിറ്റിക്ക് കൈ മാറാന്‍ നഗരസഭാ സെക്രട്ടറി ഉത്തരവിട്ടു. സ്ഥാപനം ഉടന്‍ അടച്ചുപൂട്ടുന്നതിന് സെക്രട്ടറി ഉത്തരവ് നല്‍കി.
മുനിസിപ്പല്‍ നിയമം അനുശാസിക്കുന്ന വിധം ലൈസന്‍സില്ലാതെ സ്ഥാപനം നടത്തിവന്നതിന് സ്ഥാപന ഉടമക്ക് എതിരെ നിയമനടപടി സ്വീകരിക്കുന്നതാണെന്ന് നഗരസഭാ സെക്രട്ടറി കെ യു ബിനി അറിയിച്ചു. പരിശോധനക്ക് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.കെ.പ്രകാശന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സജു നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day