|    Aug 17 Fri, 2018 11:01 am
FLASH NEWS

അനധികൃത നിലംനികത്തല്‍; താലൂക്കുതല സ്‌ക്വാഡ് രൂപവല്‍ക്കരിച്ചു

Published : 30th March 2018 | Posted By: kasim kzm

ആലപ്പുഴ: അവധി ദിവസങ്ങളിലെ അനധികൃത നിലം നികത്ത്, മണ്ണ,് ചെങ്കല്ല് എന്നിവയുടെ അനധികൃത ഖനനം, അനധികൃത കടത്ത് മുതലായവ ഫലപ്രദമായി തടയുന്നതിനും അനധികൃത പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുന്നതുള്‍പ്പടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലയിലെ ആറ് താലൂക്കുകളിലും  പ്രത്യേക  സ്‌ക്വാഡ് രൂപവല്‍ക്കരിച്ച്  ജില്ലാ കലക്ടര്‍ ടി.വി. അനുപമ ഉത്തരവായി.
അവധി ദിവസങ്ങളില്‍ നടക്കുന്ന അനധികൃത നിലംനികത്തല്‍, കരിമണല്‍ ഖനനം എന്നിവ കര്‍ശനമായി തടയുന്നത് ലക്ഷ്യമാക്കിയാണ് പ്രത്യേക സ്‌ക്വാഡ് രൂപവല്‍കരിച്ചിട്ടുള്ളത്. ജില്ലയിലെ ആറ് താലൂക്കുകളില്‍ ഡെപ്യൂട്ടി കളക്ടര്‍മാരെ ചാര്‍ജ് ഓഫീസര്‍മാരായി നിയോഗിച്ചു.  ഓരോ താലൂക്കിലും ബന്ധപ്പെടേണ്ട നമ്പര്‍ ചുവടെ.കുട്ടനാട് താലൂക്ക്: 9746377056, 9526507976, 9446118532, 9846112368, 9846172525, 7907573230. അമ്പലപ്പുഴ താലൂക്ക്: 9495439069, 7012190344, 9496849465, 9446061352.ചേര്‍ത്തല താലൂക്ക്: 9447245097, 9288023438, 8547612215.കാര്‍ത്തികപ്പള്ളി താലൂക്ക്: 9387969632, 9747209297, 9895919737, 9447955993, 9497297481, 9947108123, 9072228250, 9388861985.മാവേലിക്കര താലൂക്ക്: 9446194620, 9349101183, 9656970697, 9633994242, 9744291958.ചെങ്ങന്നൂര്‍ താലൂക്ക്: 9388693241, 9961480379, 9744771491.
കോണ്‍ക്ലേവ്

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss