|    Aug 20 Sun, 2017 7:49 am
FLASH NEWS

അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ച് നീക്കണം: യൂത്ത് കോണ്‍ഗ്രസ്‌

Published : 10th August 2017 | Posted By: fsq

 

കോതമംഗലം: നെല്ലിക്കുഴി കവലയില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ച് നീക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്.അനധികൃത കൈയേറ്റങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് നെല്ലിക്കുഴി കവലയിലെ ഗതാഗത തടസ്സത്തിനു കാരണം. രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങളും ഫഌക്‌സുകളും സ്തൂപങ്ങളും റോഡിന്റെ ഇരുവശങ്ങളിലും മാര്‍ഗതടസ്സമുയര്‍ത്തി സ്ഥിതി ചെയ്യുകയാണ്.ഇതിനാല്‍ നെല്ലിക്കുഴി കവലയില്‍ എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ വരുന്നു. റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെ തുടര്‍ന്ന് കാല്‍ നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഇതുവഴി കടന്നു പോവുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയുമാണ്. ഇതിനാല്‍ ഗതാഗത തടസ്സത്തിന് കാരണമായ അനധികൃത കൈയേറ്റങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും അടിയന്തരമായി പൊളിച്ച് നീക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു ഗതാഗത തടസ്സത്തിന് കാരണമാവുന്നു എന്ന് പറഞ്ഞ് കവലയില്‍ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് 1.75 ലക്ഷം പഞ്ചായത്ത് ഫണ്ട് മുടക്കി മാറ്റി സ്ഥാപിച്ചെങ്കിലും ഗതാഗതകുരുക്ക് പരിഹരിക്കപ്പെട്ടില്ല എന്ന് മാത്രമല്ല, രാത്രിയായാല്‍ കവലയില്‍ ആവശ്യത്തിന് വെളിച്ചം ഇല്ലാത്ത സ്ഥിതിയായെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.ഗതാഗത കുരുക്കിന്റെ അനന്തരഫലമാണ് നെല്ലിക്കുഴി കവലയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങള്‍. തെരുവ് ഗുണ്ടകളെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് കോതമംഗലം എസ് ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഈ ഉദ്യോഗസ്ഥനെതിരെ അധികാരികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് പോവുമെന്നും നേതാക്കള്‍ പറഞ്ഞു.യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നസീര്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു, പി എം ബഷീര്‍, സത്താര്‍ വട്ടക്കുടി, അലി പടിഞ്ഞാറേച്ചാലില്‍, ഷൗക്കത്ത് പൂതയില്‍, സഹീര്‍ ചക്കുംതാഴം, സനീര്‍ പാറപ്പാട്ട് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക